അടുത്ത ഷോയ്ക്ക് ബിക്കീനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട്: വസ്ത്രം ചൂണ്ടി വിമർശിച്ചയാൾക്ക് മറുപടി നൽകി അഭയ ഹിരൺമയി

മോഡേണ്‍ മിനി ഗൗണ്‍ ധരിച്ചുള്ള ഗായിക അഭയ ഹിരൺമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ചിത്രത്തിന് താഴെ താരം എഴുതിയ വരികളും ശ്രദ്ധ നേടുന്നുണ്ട്. കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി.

അത് വഴി കേരളത്തിന്റെ സംസ്‌കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന അഹങ്കാരി! അടുത്ത ഷോയ്ക്ക് ബിക്കീനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ! മ്ലേച്ഛം’, എന്നാണ് അഭയ ചിത്രങ്ങൾക്കൊപ്പം എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാണ് താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായത്. താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെയാണ് മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്. അതിനു പിന്നാലെ തന്നെ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

വ്യക്തിയുടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു താരം മറുപടി നൽകിയത്. സ്ത്രീകൾക്ക് പ്രശസ്ത ആവാനുള്ള ഏറ്റവും എളുപ്പമാർഗം നഗ്നത പ്രദർശിപ്പിക്കുക തന്നെയാണെന്നും ആവറേജ് പാട്ടുകാരിയായ ഇവർക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം.

കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…’ എന്ന കമൻറ് ആയിരുന്നു വിമർശകൻ നൽകിയത്. ഇതിനുള്ള മറുപടിയായിരുന്നു താരം സോഷ്യൽ മീഡിയയിൽ തന്നെ എഴുതി ചേർത്തത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:

‘സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും’