ഇപ്പോഴും അഴകിന്റെ പര്യായം.. അമ്പോ ഇപ്പോഴും കാണാൻ എന്തൊരു സുന്ദരി!! നടി കാവ്യാ മാധവന്‍റെ പുത്തന്‍ ഫോട്ടോസ് വൈറൽ

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ച് സിനിമയിലെത്തിയ താരമാണ് നടി കാവ്യാ മാധവൻ. പിന്നീട് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നായികയായി മാറിയ കാവ്യ മലയാളി യുവാക്കളുടെ സ്ത്രീ സങ്കൽപ്പത്തിലെ പെൺകുട്ടിയായി.

ശ്രീദേവി കഴിഞ്ഞാൽ മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി എന്നാണ് കാവ്യയെ ആരാധകർ വിശേഷിപ്പിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് ചിത്രത്തിലൂടെ തുടങ്ങിയ കാവ്യ പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായി.

അന്നത്തെ സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയും നായികയായി ഒരേ സമയം തിളങ്ങാൻ കാവ്യയ്ക്ക് കഴിഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താര ജോഡിയായി മാറിയിരിക്കുകയാണ് കാവ്യ-ദിലീപ് താരജോഡി.

ദിലീപിന്റെ നായികയായാണ് കാവ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത്. പിന്നീടുള്ള ജീവിതത്തിലും കാവ്യ ദിലീപിനെ നായകനാക്കി. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ഇരുവരും ഒന്നിച്ചത്. 2016ൽ ദിലീപിനൊപ്പമായിരുന്നു കാവ്യയുടെ അവസാന ചിത്രം.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി സിനിമയിൽ നിന്ന് വിട്ടുനിന്നു. താരദമ്പതികൾക്ക് മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്. സിനിമയിൽ വരാതെ കാവ്യയുടെ പുതിയ ലുക്ക് കാണണമെങ്കിൽ ചില ചടങ്ങുകളിൽ മാത്രം.

ഇപ്പോഴിതാ കാവ്യയുടെ പേഴ്‌സണൽ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസാണ് കാവ്യയുടെ പുതിയ ലുക്കിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കാവ്യ കാണാൻ എത്ര സുന്ദരിയാണെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

PHOTOS