എന്റെ കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് എനിക്ക് വിഷമം.. സൈബർ ബുള്ളിയിങ്ങിൽ വിഷമമില്ല എനിക്ക്.. ആഞ്ഞടിച്ച് ജാസ്മിൻ കാണുക..

ബിഗ് ബോസ് മലയാളം സീസൺ സിക്സിലെ മത്സരാർത്ഥിയായ ജാസ്മിൻ ജാഫർ തനിക്ക് നേരെയുണ്ടായ സൈബർ അറ്റാക്കുകളെ കുറിച്ച് ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ജാസ്മിൻ തന്റെ പ്രതികരണം അറിയിച്ചത്. തനിക്ക് നേരെ വന്ന ചില ആരോപണങ്ങൾക്കും അതുപോലെ ബിഗ് ബോസിൽ പറ്റിയ തെറ്റുകൾക്ക് മാപ്പ് പറയുകയും കൂടെ നിന്ന് ചതിച്ചവരെ കുറിച്ച് മനസ്സ് തുറക്കുകയും ചെയ്തിരിക്കുകയാണ്

ജാസ്മിൻ. “കുറെ ദിവസങ്ങൾക്ക് ശേഷം, ഏകദേശം 100 ദിവസങ്ങൾക്ക് ശേഷമാണ് ഞാനൊരു വീഡിയോ ചെയ്യുന്നത്. ജീവിതത്തിലെ വലിയ ഒരു പാഠമായിരുന്നു ബിഗ് ബോസ്. ഞാൻ ബിഗ് ബോസിൽ സഫർ ചെയ്തത് പോലെ എന്റെ വീട്ടുകാരും പുറത്ത് ഒരുപാട് സഫർ ചെയ്തിട്ടുണ്ട്. ബിഗ് ബോസിലെ ഒരു നൂറ് ദിവസത്തെ പ്രെഷറിൽ നിന്നാണ് ഞാൻ ഇറങ്ങിയത്. അവിടെ നിന്ന് അങ്ങനെ ഇറങ്ങിയിട്ട് ഇവിടെ അതിനപ്പുറത്തെ

പ്രെഷർ ആയിരുന്നു ഉണ്ടായിരുന്നത്. എല്ലാം കൂടി ഉണ്ടായപ്പോൾ ഞാൻ ഇരുന്ന് പോയി, തളർന്ന് പോയെന്നും പറയാം. നമ്മളെ പത്ത് പേര് അടിച്ചുതകർക്കാൻ ശ്രമിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കേണ്ടത് നമ്മുടെ കാര്യമാണല്ലോ. ഞാൻ എഴുന്നേറ്റ് നിൽക്കുക തന്നെ ചെയ്യും. അതിന്റെയൊക്കെ ചെറിയ വിഷമത്തിലും സങ്കടത്തിലും ആയിരുന്നു ഞാൻ. പക്ഷേ ഇപ്പോൾ അതൊക്കെ മാറി. ബിഗ് ബോസിന് അകത്തും


പുറത്തുമുള്ള ഒരുപാട് ആളുകളെ എനിക്ക് ക്ലെൻസ് ചെയ്യാൻ പറ്റി. അല്ലെങ്കിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയ ഒരു അവസരമായിരുന്നു. എല്ലാവേരെയും എനിക്ക് മനസ്സിലാക്കാൻ പറ്റി. നമ്മുടെ ഒപ്പം ആരൊക്കെ ഉണ്ടാകുമെന്ന് മനസ്സിലായി. ഞാൻ ഇല്ലാത്തപ്പോൾ പൈസയ്ക്ക് മാത്രം വാല്യൂ കൊടുക്കുന്ന എത്ര പേരുണ്ടാകും, എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടാകുമെന്ന് എനിക്ക് അറിയാൻ പറ്റി. ബിഗ് ബോസിൽ

എനിക്ക് നല്ലതും ചീത്തയുമായ ഒരുപാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അത്യാവശ്യം നല്ല തെറ്റുകളും കുറ്റങ്ങളുമൊക്കെ എനിക്ക് പറ്റിയിട്ടുണ്ട്. ഗാലറിയിൽ നിന്ന് കളി കണ്ട് അഭിപ്രായം പറയുന്നത് പോലെയല്ല ബിഗ് ബോസ് വീട്. അത് മറ്റൊരു ലോകമാണ്. അവിടെ നിന്ന് കേടുപാടില്ലാതെ പോകണമെങ്കിൽ മുഖമൂടി അണിഞ്ഞ് നിൽക്കണം. അതും പക്ഷേ ഒരു നാൾ കീറി പോകുമെന്നതാണ് സത്യം. അത് ഒരു റിയാലിറ്റി


ഷോയാണ്. അത് സ്ക്രിപ്റ്റഡ് ആണോ എന്ന് പലരും എന്നോട് ചോദിക്കുന്നുണ്ട്. സ്ക്രിപ്റ്റഡ് അല്ല, പക്ഷേ പ്രേക്ഷകർ എന്ത് കാണണമെന്ന് തീരുമാനിക്കുന്നത് അവരാണ്. അവർക്ക് ഔട്ട്പുട്ട് വിടാൻ തോന്നുന്നത് എന്തായിരിക്കുമോ അതെ അവർ കാണിക്കുകയുള്ളൂ. പിന്നെ എനിക്ക് ബിഗ് ബോസിൽ നിന്ന് ഒരു ലെറ്റർ കിട്ടി എന്നൊക്കെ പറഞ്ഞ് ചിലവന്മാര് വിമർശിക്കുന്നുണ്ടായിരുന്നു. അത് എന്റെ തുണി വന്നിട്ടില്ല


എന്ന് കാണിച്ചുള്ള ലെറ്റർ ആയിരുന്നു. അത് അവിടെ എല്ലാവർക്കും കിട്ടുന്ന ഒരു കാര്യമാണ്. മലയാളം വായിക്കാൻ അറിയാത്ത കുറെ അവന്മാര് അത് അങ്ങനെയാക്കി. ഷോയിൽ പോകുന്നതിന് മുമ്പ് എന്റെ ഫാമിലിയെ നോക്കണമെന്ന് പറഞ്ഞ് എന്റെ മൂന്ന്, നാല് സുഹൃത്തുക്കളെ ഏൽപ്പിച്ചിരുന്നു. അവർ കാശിന് വേണ്ടി വേറെ കുറെ കാര്യങ്ങൾ ചെയ്തു. അതിനൊക്കെ ഉള്ളത് ദൈവം കൊടുത്തോളും.

ഞാൻ ചെയ്യാൻ നിന്നാൽ എന്നെ അവർ ഇട്ടുകൊടുത്തത് തീക്കാണെങ്കിൽ അങ്ങേയറ്റം ആളിക്കത്തുന്ന തീയ്ക്ക് അവരെ ഇട്ടു കൊടുക്കുന്നതിന് തുല്യം ആകും. അങ്ങനെ ചെയ്താൽ ഞാനും അവരും തമ്മിൽ എന്ത് വ്യത്യാസം. പറഞ്ഞ് പരത്തിയ പലതും കള്ളമാണെന്ന് കാലം തെളിയിക്കും. വിവാഹം ഇപ്പോഴൊന്നും കാണില്ല. അവര് എന്ത്യേ? ഇവര് പോയോ എന്നൊക്കെ ചിലർ കമന്റുകൾ ഞാൻ കാണുന്നുണ്ട്. വെറുതെ ടൈപ്പ്


ചെയ്തു സമയം കളയണ്ട, ഞാൻ അത് ഇഗ്നോർ ചെയ്യും. ഇനിയും എന്നെ വിറ്റു തിന്നുന്ന പരിപാടി ചിലർ നിർത്തണം. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞാൻ താങ്ങി നിന്നതുപോലെ നിങ്ങൾ താങ്ങില്ല ഞാൻ പ്രതികരിച്ചാൽ.. എന്നെ പറ്റി ആലോചിക്കുന്ന, സ്നേഹിക്കുന്നവരോടാണ്, ഞാൻ ഹാപ്പിയാണ്. സൈബർ ബുള്ളിയിങ്ങിൽ എനിക്ക് വിഷമം ഇല്ല. പക്ഷേ കൂടെ നിന്ന് ചതിച്ചവരെ ഓർത്ത് വിഷമമേയുള്ളൂ..”, ജാസ്മിൻ പറഞ്ഞു.