മലയാള സിനിമയുടെ അഭിമാന താരമാണ് നടി ഉർവശി, ഇന്നത്തെ പുതുതലമുറ പോലും ഉർവശിയെ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിയായി കണക്കാക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പോലും പ്രകടമാകുന്നത്. അതുപോലെ തന്നെ ഒരു സമയത്ത് ഏവർകും ഒരുപാട് ഇഷ്ടമുള്ള താര ജോഡികളായിരുന്നു മനോജ് കെ ജയനും ഉർവശിയും. പക്ഷെ ഇരുവരും വേര്പിരിഞ്ഞതോടെ മകളുടെ അവകാശ തർക്കവുമായി വർഷങ്ങൾ ഇരുവരും കോടതി കയറി ഇറങ്ങി. ഒടുവിൽ മകൾ മനോജിനൊപ്പം പോകാൻ വിധി ആക്കുകയായിരുന്നു.
എന്നിരുന്നാലും അന്ന് മുതൽ തന്നെ അമ്മയ്ക്കും അച്ഛനും ഒപ്പം ഒരുപോലെ വളർന്ന തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ ഇപ്പോഴും തന്റെ അച്ഛനും അമ്മയ്ക്കും അവരുടെ കുടുംബത്തിനൊപ്പം ഒരുപോലെ സന്തോഷത്തോടെ മാറി മാറി കഴിയുകയാണ്. മലയാളം ആരാധിക്കുന്ന രണ്ടു അതുല്യ പ്രതിഭകളുടെ മകൾ എന്ന നിലയിൽ കുഞ്ഞാറ്റയുടെ സിനിമ അരങ്ങേറ്റം മലയാളികൾ ആഗ്രഹിക്കുന്നുണ്ട്.
ഇപ്പോഴിതാ അത്തരമൊരു ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മനോജ് കെ ജയൻ. ഫ്ലവേഴ്സ് മ്യൂസിക്കൽ വൈഫ് ഗ്രാന്റ് ഫിനാലെയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം അവതാരകന്റെ അത്തരമൊരു ചോദ്യത്തിന് മറുപടി നൽകിയത്. ചെറുപ്പത്തിൽ തന്റെ മകൾക്ക് ഇഷ്ടപെട്ട പാട്ടിനെ കുറിച്ച് പറയവേ അവതാരകൻ സിനിമയിലേക്ക് കുഞ്ഞാറ്റയെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചത്, അതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ,
കുഞ്ഞാറ്റ ഇപ്പോൾ നാട്ടിലുണ്ട്, എന്നും എക്കാലത്തും ഇവിടെ തന്നെയാണ്. ഇടയ്ക്ക് ഞാനും അവളും യുകെ പോയി വരും. അവൾക്ക് ഈയിടക്കായി സിനിമയോട് ഒരു താൽപര്യം വന്ന് കേറിയിട്ടുണ്ട്. ആ താൽപര്യം എന്നോട് പറഞ്ഞിരുന്നു. സിനിമയാണ് അതിന് ഒരു സമയമുണ്ട്, ഭാഗ്യമുണ്ട് നല്ല അവസരങ്ങൾ വന്നാൽ മാത്രം ചെയ്യുക എന്നൊക്കെ ഞാൻ അവളോട് പറഞ്ഞു. ഒരിക്കലും സിനിമയിലേക്ക് അവളെ ഞാൻ ഫോഴ്സ് ചെയ്ത് ഇറക്കില്ലെന്നത് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ തന്നെ എന്നോട് ആഗ്രഹം പറഞ്ഞപ്പോൾ നല്ലത് നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു എന്ന രീതിയിൽ ഞാൻ നിൽക്കുന്നു എന്നാണ് മനോജ് പറയുന്നത്.
അതുപോലെ ഇതിനുമുമ്പും മനോജ് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഞാൻ ആയാലും ഇപ്പോൾ അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ഇനി ഇപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാലും അവൾ സിനിമയിൽ എത്തണമെന്നാണ് വിധി എങ്കിൽ എത്തിയിരിക്കും എന്നായിരുന്നു ആ വാക്കുകൾ.. ഏതായാലും താരപുത്രിയുടെ സിനിമ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
Leave a Reply