‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമൃത നായര്‍. പിന്നീട് നിരവധി സീരിയലുകളിലൂടെ താരം പ്രേക്ഷകപ്രീതി നേടി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമൃത. ഇപ്പോഴിതാ താന്‍ പങ്കിട്ട ഒരു വീഡിയോയ്ക്ക് മോശം കമന്റിട്ട ഒരാളിന് കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് അമൃത.
സെലിബ്രിറ്റികള്‍ തങ്ങളുടെ ഫോട്ടോഷൂട്ടുകള്‍ പങ്കിടുന്നതും അതിനൊക്കെ ആരാധകര്‍ കമന്റുകളിടുന്നതും അത്ഭുതമൊന്നുമല്ല. എന്നാല്‍ അവരില്‍ ചിലര്‍ നല്ല ചിത്രങ്ങള്‍ക്കു താഴെയും മോശം കമന്റുകള്‍ കുറിക്കാറുണ്ട്. സിനിമ സീരിയല്‍ രംഗത്തുള്ള താരങ്ങള്‍ക്ക്, നെഗറ്റീവ് കമന്റുകളും സദാചാര ആക്രമണങ്ങളും വന്‍ തോതില്‍ നേരിടേണ്ടി വരാറുണ്ട്. ചില സെലിബ്രിറ്റികള്‍
ഇത് കണ്ടില്ലെന്ന് നടിക്കുമ്പോള്‍ മറ്റ് ചിലര്‍ കുറിക്കു കൊള്ളുന്ന മറുപടിയും പബ്ലിക്ക് കമന്റുകളിലൂടെ നല്‍കാറുണ്ട്. ഞരമ്പന്മാരുടെ ചില നെഗറ്റീവ് കമന്റുകള്‍ പ്രതികരിക്കേണ്ടെന്ന് വിചാരിക്കുന്നവരെ കൊണ്ടു പോലും മറുപടി പറയിപ്പിക്കും. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഞരമ്പന് തക്ക മറുപടി നല്കിയിരിക്കുകയാണ് സീരിയല്‍ താരം അമൃത നായർ.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിട്ട ഒരു വീഡിയോയ്ക്ക് താഴെയാണ് ഒരാള്‍ നെഗറ്റീവ് കമന്റ് നല്‍കിയത്. സാരി ധരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് അമൃത സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്. ‘‘വയറ് കാണുന്നില്ല. എന്താ ചെയ്യാ സാരി ഇടുക്കുമ്പോൾ വയറ് ഒക്കെ കാണിക്ക്…’’ എന്നായിരുന്നു ഒരാളിട്ട കമന്റ്.ഈ കമന്റിന് കുറിക്കു കൊള്ളുന്ന
മറുപടിയാണ് അമൃതയും കുറിച്ചത്. ‘‘തീരെ പറ്റുന്നില്ലെങ്കിൽ വീട്ടിൽ എന്തായാലും അമ്മയോ സഹോദരിയോ കാണുമെല്ലോ ചോദിച്ചു നോക്കു ഫ്രീ ആയിട്ട് കാണിച്ചു തരും….’’ എന്നായിരുന്നു അമൃതയുടെ മറുപടി. അമൃതയുടെ ഈ മറുപടിയെ അനുകൂലിച്ചു നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.കുടുംബ വിളക്കിലൂടെ പ്രേക്ഷകര്‍ മനസ്സു തുറന്നു സ്വീകരിച്ച
താരമാണ് അമൃത നായർ. അതിനു ശേഷം നിരവധി സീരിയലുകളിലൂടെ മികച്ച അഭിനയം കാഴ്ച വച്ച് അമൃത പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടി. സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും, ഫോട്ടോസും വളരെപ്പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.