മലയാളികള്‍ക്കിടയില്‍ ട്രന്ഡിങ്ങായ കരിക്ക് വെബ് സീരിസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അമേയ മാത്യുവിന്റെ പുത്തന്‍ ഫോട്ടോകള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നു. സാധാരണ എല്ലായ്‌പ്പോഴഉം കിടിലന്‍ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള
താരം ഇത്തവണ പങ്കുവച്ചത് പഴയകാലത്തെ ലുക്കാണ്. ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടലിലാണ് ഇപ്പോള്‍. നിരവധി കമന#്‌റുകളും ചിത്രത്തിന് വരുന്നുണ്ട്. വലിയൊരു ചേഞ്ചാണ് പ്രേക്ഷകര്‍ ചിത്രത്തിലൂടെ കണ്ടത്. കാരണം സാധാരണ നാട്ടുമ്പുറത്തെ
ലുക്കിലുള്ള അമേയയുടെ പെട്ടന്നുള്ള ചേഞ്ച് ആണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ചിത്രങ്ങള്‍ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയി മാറിയത്. 2017 മുതല്‍ ആണ് അമേയ അഭിനയ ലോകത്ത് സജീവമാകുന്നത്. വളരെ ചുരുങ്ങിയ കാലയളവില്‍
ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ നടിയ്ക്ക് സാധിച്ചു എന്നത് വലിയ കാര്യമാണ്. സോഷ്യല്മീഡിയയില്‍ വളരെ സജീവമായ താരം നിരവധി വിശേഷങളും ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.
സിനിമയില്‍ വരുന്നതിനു
മുമ്പ് മോഡല്‍ രംഗത്ത് സജീവമാകുകയും അങ്ങെനെ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ലഭിക്കാന്‍ കാരണമാകുകയും ചെയ്തു. പിന്നീടാണ് കരിക്കിലെ ഒരു എപ്പിസോഡില്‍ എത്തിയത്. മിഥുന്‍ മാനുവല്‍ തോമസിന്റെ സൂപ്പര്‍ ഹിറ്റ്
മലയാള സിനിമ ആട് 2 വിലൂടെയും ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു.മോഡലും കൂടിയായ താരം ഒരുപാട് ഫോട്ടോ ഷൂട്ടുകളില്‍ ഇതിനോടകം പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം മോഡേണ്‍ ചിത്രങ്ങളും പങ്കു വയ്ക്കാറുണ്ട്.