കണ്ണീരോടെ മഞ്ജു പത്രോസ്. പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. മുന്നോട്ടും ജീവിക്കണ്ടേ. വീട് എടുത്തതിൻ്റെ പേരിൽ ഒരുപാട് കടമുണ്ട്..

മഞ്ജുവിൻ്റെ വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരുപാട് കടമുണ്ട്, ഒരുപാട് കഷ്ടപ്പെട്ടു. ഇനി അത് തീർക്കാനുള്ള ഓട്ടത്തിലാണ്. വീട് എടുത്തതിൻ്റെ പേരിൽ ഒരുപാട് കടകൾ ഉണ്ടെന്ന് താരം വെട്ടിത്തുറന്ന് മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുകയാണ്.

ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് താൻ സ്വന്തമായൊരു വീടും, സ്വപ്നസാക്ഷാത്കാരവുമായി എത്തിയതെന്നും മഞ്ജു തന്നെ വ്യക്തമാക്കുന്നു. വാടകവീട്ടിലെ ഹോളിലാണ് മകൻ ഉറങ്ങാറുണ്ടായിരുന്നത്. അന്ന് അവൻ അമ്മ ഗുഡ്നൈറ്റ് എന്നുപറഞ്ഞ് സ്വന്തം മുറിയിൽ കയറി കതകടക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഈ വീട് എൻ്റെ സ്വപ്നമാണ്. കടവും ലോണുമൊക്കെ വാങ്ങിയാണ് അത് പൂർത്തിയാക്കിയത്.അത് എത്രയാണെന്ന് ഇപ്പോൾ പറയുന്നില്ല. പക്ഷെ തീർക്കാനുള്ള ഓട്ടം ആയിരിക്കും ഇനി. എന്തൊക്കെ പറഞ്ഞാലും ഭൂമിയിൽ ഒരു പത്ത്സെൻറ് സ്ഥലവും വീടും എനിക്ക് സ്വന്തമായി ഉണ്ടെന്ന് അഭിമാനത്തോടെ പറയും എന്ന് മഞ്ജു പത്രോസിൻ്റെ വാക്കുകൾ.


വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിലേക്ക് മഞ്ജുപത്രോസ് എത്തിയത്. തൻ്റേതായ വേഷം എപ്പോഴും സിനിമയിലും സീരിയലിലും ഒക്കെ താരം ചെയ്യാറുണ്ട്. തമാശ രൂപേണ എത്തുന്ന കഥാപാത്രങ്ങളിലാണ് കൂടുതലും മഞ്ജു തിളങ്ങാറുള്ളത്.


കരിയറിൽ മാത്രമല്ല ആഗ്രഹിച്ചത് നേടിയെടുക്കാൻ ജീവിതത്തിൽ മഞ്ജു ഒരുപാട് കഷ്ടപ്പെട്ടതിനെ കുറിച്ചും പറയുന്നു. അതോടൊപ്പം തന്നെ ഒരു ഹോം ടൂർ വീഡിയോയും മഞ്ജു പങ്കുവയ്ക്കുന്നുണ്ട്.
ഒരു യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു പത്രോസ് പുതിയ വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുന്നത്.

വീട്ടിലേക്ക് വാങ്ങിയതും ചെയ്തതുമായ ഓരോ കാര്യങ്ങളും മഞ്ജു ഈ വീഡിയോയിൽ എടുത്തുപറയുന്നുണ്ട്.ഇത് ഞാൻ കഷ്ടപ്പെട്ട് വാങ്ങിയതാണെന്നും അതിനെ കുറിച്ച് ഒരു കഥ തന്നെ മഞ്ജുവിന് പറയാനുണ്ടാകും. വീട്ടിലെ ഓരോ മൂലയിലെ കാര്യങ്ങളും സാധനങ്ങളും മഞ്ജു ഓടിനടന്ന് ചെയ്തതിൻ്റെ ബുദ്ധിമുട്ടുകളുമൊക്കെ താരം ഈ വീഡിയോയിൽ പറയുന്നുണ്ട്.

ഏറ്റവും വില കുറഞ്ഞതും എന്നാൽ ക്വാളിറ്റി ഉള്ളതുമായ കാര്യങ്ങളാണ് തൻ്റെ വീടിനുള്ളതെന്ന് മഞ്ജു ആദ്യമേ പറയുന്നുണ്ട്. സ്ഥലം വാങ്ങിയതു മുതൽ ഒരുപാട് ഇഷ്ടപ്പെട്ട സാധനങ്ങൾ കണ്ടിരുന്നുവെങ്കിലും തൻ്റെ ബഡ്ജറ്റിനൊത്ത സ്ഥലം കിട്ടാത്ത കാരണം ഒരുപാട് അലയേണ്ടി വന്നു എന്ന് മഞ്ജു പറയുന്നു.

അവസാനം അത് ഒത്തു കിട്ടിയതോടെ പത്ത് സെൻ്റ് സ്ഥലത്തിൽ തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഒരു വീടുവയ്ക്കാനുള്ള നെട്ടോട്ടമായി അടുത്തത്. അതിന് വേണ്ടിയുള്ള പല കാര്യങ്ങൾക്കും ഓടി നടന്നപ്പോൾ വീടിന് അലങ്കാരമായി ഉള്ളതും ഞാൻ അന്വേഷിച്ചിട്ട് ഉണ്ടായിരുന്നു. അങ്ങനെ അതും കണ്ടെത്തി. വീട്ടിലെ ഓരോ കാര്യങ്ങൾക്കും മഞ്ജുവിന് അഭിപ്രായമുണ്ടായിരുന്നു.


കൺസ്ട്രക്ഷനും, ഇൻറീരിയർസിനുമെല്ലാം മഞ്ജു ഇടപെട്ടു. പലരും സഹായിച്ചു. സാമ്പത്തികമായി സഹായിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട്. വീട്ടിലെ ഓരോ കല്ലും മണ്ണും തൻ്റെ കഷ്ടപ്പാടാണെന്നും മഞ്ജുഓരോന്ന് തൊടുമ്പോഴും പറയാറുണ്ട്.

നടൻ സിദ്ദിഖ് ഉൾപ്പെടെ ഹൗസ് വാമിങ്ങിന് പലരും സമ്മാനങ്ങൾ തന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു വീട് വയ്ക്കുക എന്നത് തന്നെ കഷ്ടപ്പാടാണ്. വീട് വച്ചശേഷം പിന്നീടുള്ള ടെൻഷൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത് ആയിരുന്നു.


ഒരു സാധനവും മഞ്ജുവിന് ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾ ടിവിയായും, വാഷിംങ് മെഷീനായും പല സമ്മാനങ്ങൾ നൽകിയെന്നും, ഫ്രിഡ്ജ് ആണ് നടൻ സിദ്ദിഖ് നൽകിയതെന്നും മഞ്ജു വെളിപ്പെടുത്തുന്നുണ്ട്. മലയാളം സിനിമ ,ടിവി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരം തന്നെയാണ് നടി മഞ്ജു പത്രോസ്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്. പിന്നീട് മഴവിൽ മനോരമയിലെ ‘മറിമായം ‘ എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാളസിനിമയിലും സജീവമായി മാറുകയായിരുന്നു.

അങ്ങനെ പെട്ടെന്നായിരുന്നു മഞ്ജുവിൻ്റെ വളർച്ച. പിന്നീട് ബിഗ് ബോസിൽ വന്നതിനു ശേഷം നിരവധി വിവാദങ്ങളിലും മഞ്ജു ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിൻ്റെ പുതിയ വാർത്ത വൈറലായിരുന്നു. താരം ഒരു സ്വപ്ന സാക്ഷാത്കാരത്തിൻ്റെ കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ അത് താൻ ചെയ്യാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു എന്നാണ് മഞ്ജു പത്രോസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

കടപ്പാട്