മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് ഹണി റോസ്. നിരവധി ചിത്രങ്ങളുടെഭാഗമായ താരത്തിന് അനേകം ആരാധകരാണ് മലയാളക്കരയില്‍ ഉള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഹണി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറല്‍ ആകാറുണ്ട്.
താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷോള്‍ഡറില്‍ ടാറ്റൂ പതിപ്പിക്കുന്ന ഹണി റോസിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തത്. തന്റെ പേര് പോലെ തന്നെ ഒരു റോസിന്റെ റ്റാറ്റു ആണ് താരം പതിപ്പിച്ചിരിക്കുന്നതും.
ക്രിസ്റ്റി ടാറ്റു ആണ് ടാറ്റൂ താരത്തിന്റെ ശരീരത്തില്‍ പതിപ്പിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ആരാധകര്‍ ചിത്രവും വീഡിയോയും സ്വീകരിച്ചത്. മികച്ച അഭിപ്രായങ്ങളും ചിത്രത്തിന് താഴെ നിറയുകയാണ്.
മലയാളം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ ഹണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. തെന്നിന്ത്യയില്‍ അടക്കം ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഹണി റോസ്. ലഭിച്ച കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷക മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന
തരത്തില്‍ മികച്ചതാക്കാന്‍ ഹണിക്ക് തീര്‍ച്ചയായും കഴിഞ്ഞിട്ടുണ്ട്. 2005 പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ താരം അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വണ്‍ ബൈ ടു, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍, റിംഗ് മാസ്റ്റര്‍, ബഡി ‘മൈ ഗോഡ്’, ‘സര്‍ സി.പി’ തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.