അമ്മയുടെ വേദിയിൽ നടൻ ഭീമൻ രഘു.. ‘കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മയുടെ അഭിമാനം, അടുത്ത മന്ത്രി ഞാൻ തന്നെ..’ –

in Daily Updates

സിനിമ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നു ഈ കഴിഞ്ഞ ദിവസം നടന്നത്. മലയാള സിനിമ മേഖലയിൽ ഒരുമിക്ക താരങ്ങളും മീറ്റിംഗിൽ ഭാഗം ആയിരുന്നു. വലിയ താരങ്ങളിൽ മമ്മൂട്ടിക്ക് മാത്രമാണ് ഈ തവണ പങ്കെടുക്കാൻ പറ്റിയില്ല. മകൻ ദുൽഖറും പങ്കെടുത്തിരുന്നില്ല. ഇരുവരും കുടുംബത്തിന് ഒപ്പം ലണ്ടനിൽ അവധി

ആഘോഷിക്കാൻ പോയിരിക്കുകയായിരുന്നു. പൃഥ്വിരാജവും എത്തിയിരുന്നില്ല. സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ വേണ്ടി ഇലക്ഷന് ഈ തവണ ഉണ്ടായിരുന്നു. മോഹൻലാൽ തന്നെ എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധിഖ് അതിശക്തമായ മത്സരത്തിന് ഒടുവിൽ ജനറൽ സെക്രട്ടറിയായി.

അമ്മയിലെ താരങ്ങൾ വേദിയിൽ എത്തി പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ നടൻ ഭീമൻ രഘു വേദിയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. “അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കിടാനുമൊക്കെ പറ്റുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായശേഷമാണ് അദ്ദേഹം വരുന്നത്. നമ്മുക്ക് ഇപ്പോൾ രണ്ട് മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും. അമ്മയ്ക്ക് അഭിമാനമായി രണ്ട് മന്ത്രിമാർ ഇവിടെയുള്ളത് വളരെ നല്ല കാര്യമാണ്. വളരെ സന്തോഷം നൽകുന്ന ഒന്നാണ്. അടുത്ത മന്ത്രി ഞാൻ തന്നെ. പിന്നല്ലാതെ അതൊക്കെ വരും. 2026-ൽ അല്ലേ ഇനിയും സമയം

കിടക്കുന്നു.. എന്തായാലും വളരെ സന്തോഷം. തീർച്ചയായും വളരെ നല്ല രീതിയിൽ നമ്മൾ അമ്മയെ കൊണ്ടുപോകണം. അതിന് ബാബു എന്ന് പറയുന്ന മനുഷ്യന്റെ താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു..”, ഇതായിരുന്നു ഭീമൻ രഘു പറഞ്ഞു. വേദിയിൽ ഒരു പാട്ട് പാടുകയും ചെയ്തിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.

*