ഇപ്പോൾ വിവാദമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കേരള സ്റ്റോറി. ഈ സിനിമയുടെ സംവിധായകനും ഇതിലെ നടിയും അപകടത്തിൽപ്പെട്ടു എന്ന വാർത്ത വളരെ ദുഃഖത്തോടെയാണ് മലയാളികൾ എല്ലാവരും കേട്ടത്. മുംബൈയിലെ ഒരു പരിപാടിയിൽ
പങ്കെടുക്കുവാൻ വേണ്ടി പോകുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായത്. മലയാളികൾ അടക്കം നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് പ്രാർത്ഥനകൾ ആയി രംഗത്ത് എത്തിയത്. കരീം നഗർ എന്ന സ്ഥലത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഹിന്ദു ഏകതാ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ ആയിരുന്നു ഇരുവരും പോയത്. അതിനിടയിൽ ആയിരുന്നു ഇവർക്ക് അപകടം സംഭവിച്ചത്. തുടർന്ന് പരിപാടിയിൽ പങ്കെടുക്കുവാൻ സാധിക്കുകയില്ല എന്ന് ഇവർ ആളുകളെ അറിയിക്കുകയും ചെയ്തു.
അതേസമയം കേരള സ്റ്റോറി എന്ന സിനിമ കാരണം ഏവർക്കും വധഭീഷണി ഉണ്ടായിരുന്നു എന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സിനിമയിലെ നടി ആദ ശർമ നടത്തിയ ട്വീറ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. “ഞാൻ സുഖമായിരിക്കുന്നു.
ഞങ്ങളുടെ അപകടവുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നതുകൊണ്ട് തന്നെ എനിക്ക് നിങ്ങളുടെ ഒരുപാട് സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരാണ്, സീരിയസ് ആയി ഒന്നുമില്ല. നിങ്ങളുടെ സന്ദേശങ്ങൾക്ക് എല്ലാം നന്ദി” – ഇതായിരുന്നു നടി ട്വിറ്ററിൽ എഴുതിയത്.
അതേസമയം ബോക്സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് കേരള സ്റ്റോറി എന്ന സിനിമ. വളരെ ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് ഇത്. ഇതിനോടകം 100 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞു. 112 കോടി രൂപയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഈ വർഷം മാത്രം 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി സിനിമ കൂടിയാണ് ഇത്.
PHOTOSSS
PHOTOSSS