ഗുയ്സ് മനസ്സ് കൊണ്ട് ഞാൻ ഇപ്പോഴും സിഗ്മ ആണ് 😋😋😋 … അവസാനം അത് സമ്മതിക്കേണ്ടി വന്നു.. പെണ് അർജുനേക്കാളും പുലി ആണല്ലോ എന്ന് ആരാധകർ.. നൈസ് ആയിട്ട് ഒപ്പിച്ചല്ലേ എന്ന് കമന്റ്സ്






സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് അർജുൻ. അർജ്യു എന്നാണ് ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന്റെ പേര്. റോസ്റ്റിംഗ് വീഡിയോകളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. കൊറോണ സമയത്ത് ആയിരുന്നു ഇദ്ദേഹം ഒരു സ്റ്റാറായി മാറിയത്. ആ സമയത്ത് ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യുന്നവരെ ഹാസ്യ രൂപത്തിൽ വിമർശിച്ചു കൊണ്ടായിരുന്നു ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും കൂടുതൽ വേഗം വളർന്ന യൂട്യൂബ് ചാനൽ എന്ന ബഹുമതി ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് ആണ്.





അർജുൻ സുന്ദരേശൻ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. ഇപ്പോൾ ഇദ്ദേഹം ഇദ്ദേഹത്തിൻറെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. അപർണ പ്രേം രാജ് എന്നാണ് ഇദ്ദേഹത്തിൻറെ കാമുകിയുടെ പേര്. ഇവർ ഒരു മോഡലും അവതാരികയും പോഡ്കാസ്റ്ററും ആണ്. നിരവധി സെലിബ്രിറ്റികളെ അപർണ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. അപർണയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.





ലക്ഷക്കണക്കിന് ആരാധകർ ആണ് രണ്ടുപേർക്കും സമൂഹമാധ്യമങ്ങളിൽ ഉള്ളത്. എന്നാൽ ഇവർ തമ്മിൽ സൗഹൃദത്തിലാണ് എന്ന് പോലും പലർക്കും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനം വലിയ രീതിയിൽ ഒരു സർപ്രൈസ് ആയി മാറിയിരിക്കുകയാണ് എല്ലാവർക്കും. അതുകൊണ്ടുതന്നെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.





അങ്ങനെ നിനക്കും പെണ്ണു കിട്ടി അല്ലേടാ എന്ന ഒരു കമൻറ് ആണ് ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തിളക്കം എന്ന സിനിമയിൽ ഹരിശ്രീ അശോകന്റെ കഥാപാത്രത്തിനോട് കെപിഎസി ലളിതയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് ഇത്. അങ്ങനെ ഔദ്യോഗികമായി സിംഗിൾസ് അസോസിയേഷനിൽ നിന്നും രാജിവച്ചു അല്ലേ എന്നാണ് മറ്റൊരു വ്യക്തി ചോദിക്കുന്നത്. എന്തായാലും ഇവരുടെ പ്രണയകഥ കേൾക്കുവാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും തന്നെ.







Be the first to comment

Leave a Reply

Your email address will not be published.


*