ഡെലിവറി വീഡിയോ!.. പ്രസവ വേദനയിലും ശീതള്‍ ചോദിച്ചത്.. 2 മണിക്കൂര്‍ കഴിഞ്ഞേ കുഞ്ഞ് പുറത്തേക്ക് വരൂ, അതിനു മുന്‍പ് ഒരു റീല്‍ എടുത്താലോ?


ഇത്രയും ഹാപ്പിയായ ഒരു ഡെലിവറി സ്റ്റോറി മുന്‍പ് എവിടെയും കണ്ടിട്ടുണ്ടാവില്ല. പ്രസവ വേദനയിലും അത്ര ഹാപ്പിയായിട്ടാണ് ശീതള്‍ എല്‍സ പ്രസവിക്കാനായി പോയത്. ഡെലിവറി വ്‌ളോഗ് വന്നതോടെ സബ്‌സ്‌ക്രൈബേഴ്‌സ് പറയുന്ന കമന്റുകളാണിത്. സോഷ്യല്‍ മീഡിയയിലെ വളരെ പരിചിതരായ ശീതളിനും വിനുവിനും ആദ്യത്തെ കണ്‍മണി ജനിച്ച സന്തോഷ

വാര്‍ത്ത ദമ്പതികള്‍ നേരത്തെ പങ്കുവച്ചതാണ്. ഇപ്പോഴിതാ അതിനു പിന്നിലെ ടെന്‍ഷനും സന്തോഷവും നിറഞ്ഞ കഥയുമായി എത്തിയിരിക്കുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ശീതളും വിനുവും, ഗര്‍ഭകാലത്തും ഒട്ടും കുറച്ചിരുന്നില്ല. പ്രസവം തന്നെ ലൈവാക്കും വിധമാണ് ഏറ്റവും പുതിയ വ്‌ളോഗ്. അത്രയും പെയിന്‍ സഹിച്ചു നില്‍ക്കുമ്പോഴും

‘നമുക്കൊരു റീല്‍ എടുക്കാം’ എന്ന് പറയണമെങ്കില്‍ ശീതള്‍ ശരിക്കുമൊരു മോട്ടിവേഷന്‍ തന്നെയാണ് തന്നത് എന്ന്, ഏഴ് മാസം ഗര്‍ഭിണിയായ ഒരു സബ്‌സ്‌ക്രൈബര്‍ പറഞ്ഞു. അവസാനത്തെ സ്‌കാനിങും കഴിഞ്ഞതിന് ശേഷം, മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെങ്കില്‍ 25 ന് അഡ്മിറ്റ് ആവാന്‍ വേണ്ടിയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജൂണ്‍ 13 ന് രാവിലെ എഴുന്നേറ്റതുമുതല്‍ ശീതളിന് ചെറിയ

അസ്വസ്തതകള്‍ എല്ലാം തോന്നി. ബ്ലീഡിങ് കണ്ടപ്പോഴും വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. അഞ്ച് തവണ വേദന വന്നതിന് ശേഷവും, ആശുപത്രിയിലേക്ക് പോകുമ്പോള്‍ എടുക്കേണ്ട വിനുവിന്റെ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുകയായിരുന്നു ശീതള്‍. ആറാമത്തെ പെയിന്‍ വന്നപ്പോള്‍ ഒന്ന് കടിച്ചമര്‍ത്തി. പക്ഷെ സെക്കന്റുകള്‍ മാത്രമേ ആ പെയിനുണ്ടാവൂ. പിന്നെ കുറച്ച് നേരത്തേക്ക്

ഒന്നും ഉണ്ടാവില്ല. പെയിന്‍ വന്ന് രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേക്കും ആശുപത്രിയില്‍ എത്തണം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതുകൊണ്ട് എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ല എന്ന് ശീതള്‍ വീഡിയോയില്‍ പറയുന്നുണ്ട്. എല്ലാം പാക്ക് ചെയ്ത് ഹോസ്പിറ്റലിലെത്തുമ്പോഴേക്കും എട്ട് തവണ വിട്ടുവിട്ടുള്ള വേദന വന്നു. നേരെ ലേബര്‍ റൂമിലേക്ക് കയറ്റി. അവിടെ വച്ചും വേദന വരുന്നുണ്ടായിരുന്നു.

പക്ഷെ കുഞ്ഞ് പുറത്തേക്ക് വരാന്‍ ഇനിയും രണ്ട് മണിക്കൂര്‍ ഉണ്ട് എന്ന് പറഞ്ഞപ്പോഴാണ്, അതുവരെ ബോര്‍ അടിക്കുന്നു, നമുക്ക് റീല്‍ എടുക്കാം എന്ന് ശീതള്‍ വിനുവിനോട് പറയുന്നത്. ‘ഞാന്‍ പെറ്റിട്ടു വരാം’ എന്ന് പറഞ്ഞ് വീഡിയോ കുറച്ച് നേരത്തേക്ക് ഓഫ് ചെയ്തു, അരമണിക്കൂറിന് ശേഷം ആളെത്തി. പ്രസവം കഴിഞ്ഞതിന് ശേഷവും ശീതള്‍ ഭയങ്കര ആക്ടീവായിരുന്നു. അതൊക്കെയാണ്


സബ്‌സ്‌ക്രൈബേഴ്‌സിനും കൂടുതല്‍ പ്രചോദനമായി തോന്നിയത്. ഓരോരുത്തരുടെയും ഗര്‍ഭാവസ്ഥയും ശാരീരി ഘടനയും, മറ്റ് കാരണങ്ങള്‍ കൊണ്ടും പല തരത്തിലാവാം. ദൈവം സഹായിച്ച് എനിക്ക് വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നെ എന്തിന് വീഡിയോയ്ക്ക് വേണ്ടി ആക്ട് ചെയ്യണം എന്നാണ് ശീതള്‍ ചോദിയ്ക്കുന്നത്. എന്തായാലും വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.