കടപ്പാട്
മലപ്പുറം കാളിക്കാവിൽ വെച്ച് കൊണ്ട് കഴിഞ്ഞ ദിവസം രാത്രി ഹൃദയാഘാതം ഉണ്ടായ മാമുക്കോയയെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.ആരോഗ്യ നില അല്പം ഭേദം ആയതിനു ശേഷമാണു വണ്ടൂരിലെ.
സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐ സി യു ആംബുലൻസിൽ പുലർച്ചെ രണ്ടര മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയത്.കഴിഞ്ഞ ദിവസം രാത്രി വണ്ടൂരിലെ ഹോസ്പിറ്റലിൽ വെച്ച് കൊണ്ട്
ബി പി യും ഹൃദയ മിടിപ്പും സാധാരണ ഗതിയിൽ ആയ ശേഷമാണു മാമുക്കോയയെ കോഴിക്കോട്ടേക്ക് മാറ്റിയത്.
ആരോഗ്യ നിലയിൽ പുരോഗതി ഉണ്ട് എങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരും എന്നും അദ്ദേഹത്തെ ചികിൽസിച്ച ഡോക്റ്റർ അജ്മൽ നാസർ വ്യക്തമാക്കി.
ബന്ധുക്കൾ ഇന്നലെ രാത്രി തന്നെ വണ്ടൂരിൽ എത്തിയിരുന്നു.കാളികാവ് പൂങ്ങോട് ഒരു ഫുട്‌ബോൾ ടൂർണമെന്റ് ഉത്ഘാടന ചടങ്ങിന് വന്നത് ആയിരുന്നു മാമുക്കോയ.പരിപാടി തുടങ്ങുന്നതിന് മുൻപ് കുഴഞ്ഞു വീണു.ഉടൻ തന്നെ അദ്ദേഹത്തെ സമീപ പ്രദേശം
ആയ വണ്ടൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.ട്രോമോ കെയർ പ്രവർത്തകർ ഉണ്ടായതു കൊണ്ട് മാമുക്കോയയ്ക്ക് ദേഹ അസ്വസ്ഥ വന്നപ്പോൾ തന്നെ നിർണായക പ്രാഥമിക ചികിത്സ നല്കാൻ കഴിഞ്ഞു എന്ന് ഫുട്‌ബോൾ ടൂർണമെന്റ് ഭാരവാഹികൾ പറഞ്ഞു.