പ്രശസ്ത സിനിമ നടൻ സിദ്ധിഖിന്റെ മകൻ റാഷൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ ദിവസങ്ങളായി ശ്വാസതടസത്തെ തുടർന്ന് റാഷിൻ ചികിത്സയിലായിരുന്നു. കഴിഞ്ഞ രാത്രിയോടെ ആരോഗ്യസ്ഥിതി മോശമാവുകയും
രാവിലെയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. സിദ്ധിഖിന്റെ മൂത്തമകനാണ് റാഷിൻ. സാപ്പി എന്ന വിളിപ്പേരുള്ള മകന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു സിദ്ധിഖ്. ഫര്‍ഹീന്‍, ഷഹീൻ എന്നിവരാണ് സഹോദരങ്ങൾ. ഷഹീൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ഷഹീനും സഹോദരന്റെ ചിത്രങ്ങളും വീഡിയോസും പങ്കുവെക്കാറുണ്ട്. സാപ്പിയുടെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങൾ ഷഹീൻ പങ്കുവച്ചത് ആ സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പടമുകള്‍ പള്ളിയില്‍ ഇന്ന് വൈകിട്ട് നാല് മണിക്കാണ് കബറടക്കം. സിനിമ മേഖലയിൽ ഉള്ളവർ റാഷീന്റെ മരണവാർത്ത
ഏറെ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്. സിദ്ധിഖിന്റെ കരുത്തേകി ഒപ്പം ഉണ്ടാകുമെന്ന് സഹപ്രവർത്തകർ പറയുകയും ചെയ്തു. സിദ്ധിഖിന്റെ മകനെ അവസാനമായി ഒരു നോക്കൂ കാണാൻ സിനിമ മേഖലയിലുള്ള താരങ്ങൾ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.