ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. കണ്ണിറുക്കലിലൂടെ ശ്രദ്ദ പിടിച്ചു പറ്റിയ താരം ലോകം എമ്പാടും ആരാധകരെ സമ്പാദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കണ്ണിറുക്കല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന് പറയുകയാണ് പ്രിയ വാര്യര്‍. സിനിമയിലെ ടൈപ്പ് കാസ്റ്റിനെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു പ്രിയയുടെ വാക്കുകള്‍.
കണ്ണിറുക്കല്‍ ഹിറ്റായതിന് ശേഷം തനിക്ക്
നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം വന്നിരുന്നു.നിരവധി പരസ്യങ്ങളില്‍ കണ്ണിറുക്കല്‍ ആവര്‍ത്തിക്കേണ്ടിയും വന്നു. ഒടുവില്‍ അത് എന്നെക്കൊണ്ട് ചെയ്യിക്കരുത് എന്ന് പറയേണ്ട സാഹചര്യം വന്നു എന്നാണ് പ്രിയ പറയുന്നത്.
ഞാന്‍ അധികം സിനിമകളൊന്നും ചെയ്യാത്തത് കൊണ്ട് ഞാന്‍ ടൈപ്പ് കാസ്റ്റ് ആയെന്ന് പറയാന് കഴിയില്ല. എന്നാല്‍ ആദ്യ സിനിമയിലെ കണ്ണിറുക്കലിന് ശേഷം എനിക്ക് വന്ന എല്ലാ പരസ്യങ്ങളിലും ബ്രാന്‍ഡ് പ്രമോഷനുകളിലും അവര്‍ക്ക് വേണ്ടിയിരുന്നത് കണ്ണിറുക്കലായിരുന്നു.
‘, ഏത് പരസ്യം ചെയ്താലും അതിന്റെ അവസാനം അവര്‍ക്ക് ഒരു കണ്ണിറുക്കല്‍ വേണം. രണ്ടു മൂന്നെണ്ണം കഴിഞ്ഞപ്പോള്‍ ഇനി എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്, ഞാന്‍ ചെയ്യില്ല എന്ന് പറയേണ്ടി വന്നു,’ എന്നാണ് പ്രിയ പറയുന്നത്. അതേസമയം വളരെ കുറച്ച് ചിത്രങ്ങളാണ്
പ്രിയ ചെയ്തതെങ്കിലും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്. വി.കെ പ്രകാശ് പ്രകാശ് സംവിധാനം ചെയ്ത ലൈവ് ആണ് പ്രിയയുടെ ഏറ്റവും പുതിയ ചിത്രം.
മംമ്ത മോഹന്ദാസ്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം തീയറ്ററുകളില്‍ എത്തിയിരുന്നു. മലയാളത്തില്‍ പ്രിയയുടെ മൂന്നാമത്തെ ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 4 ഇയേഴ്സ്സാണ് രണ്ടാമത്തെ ചിത്രം. ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പ്രിയയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.