ഭീഷ്മ പർവ്വത്തിലെ ആലീസ് അല്ലേ ഇത്.. സാരിയിൽ ഗ്ലാമറസായി നടി അനസൂയ ഭരദ്വജ്..

in Daily Updates

കഴിഞ്ഞവർഷം പുറത്തിറങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വജ്. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി വേഷമിട്ട ഈ അന്യഭാഷ താരത്തെ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ചിത്രത്തിനുശേഷം ഈ താരം പ്രേക്ഷകർക്കിടയിലെ ഒരു നിറസാന്നിധ്യമായി മാറുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ അനസൂയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ പിന്നീട് വൈറൽ ആവാൻ ആരംഭിച്ചു.

നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനസൂയ പലപ്പോഴായും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഗ്ലാമറസ് , ഹോട്ട് ലുക്കിൽ എല്ലാം എത്തുന്ന ഈ താരത്തിന്റെ പോസ്റ്റുകൾ മലയാളി പ്രേക്ഷകർ ഉൾപ്പെടെ നിരവധി ആരാധകരാണ് ഏറ്റെടുക്കാറുള്ളത്.

പതിവുപോലെ അനസൂയ ആരാധകർക്കായി തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് സാരിയും റെഡ് കളർ സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് ഗൗരി നായിഡു ആണ് .

താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ശിവയും ഹെയർ സ്റ്റൈലിൽ നിർവഹിച്ചിരിക്കുന്നത് ശിവ കൃഷ്ണയും ആണ് . അനസൂയയുടെ ഈ അതിമനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് വെറിൻഡർ ഫോട്ടോഗ്രാഫിയാണ്.
ന്യൂസ് റീഡർ ആയി കരിയറിന് തുടക്കം കുറിച്ച അനസൂയ പിന്നീട് ടെലിവിഷൻ ഷോകളുടെ അവതാരകയാവുകയും തുടർന്ന് സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുകയും ആയിരുന്നു.

ഡബ്ബിങ് ആർട്ടിസ്റ്റായും താരം ജോലി ചെയ്തിട്ടുണ്ട്. ഒരു ജൂനിയർ ആർട്ടിസ്റ്റായി 2003ൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടു എങ്കിലും അഭിനയരംഗത്ത് സജീവമായത് 2016 മുതൽക്കാണ്. തെലുങ്കിലെ ബ്രഹ്മാണ്ഡ ചിത്രമായ പുഷ്പയിൽ വേഷം ഇട്ടതോടെ താരം കൂടുതൽ ശ്രദ്ധ നേടി. പുഷ്പ ടൂവിലും അനസൂയ അഭിനയിക്കുന്നുണ്ട്. ഫ്ലാഷ് ബാക്ക് എന്ന ഒരു തമിഴ് ചിത്രവും താരത്തിന്റെതായി

Leave a Reply

Your email address will not be published.

*