സിനിമ മേഖലയിൽ താരങ്ങളുടെ മക്കളുടെ സിനിമയിലേക്ക് എത്തുന്നത് പതിവ് കാഴ്ചയാണ്. സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ വേണ്ടി അവർ ശ്രമിക്കാറുണ്ട്. ചിലർ പരാജയപ്പെടുമ്പോൾ ചിലർക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ പറ്റാറുണ്ട്. മലയാള സിനിമയിലെ ബാലതാരമായി അഭിനയിച്ച് ഇന്ന്
തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികാ നടിയായി മാറിയ ഒരാളാണ് നടി കീർത്തി സുരേഷ്. നിർമാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നായികനടിയായിരുന്ന മേനകയുടെയും മകളായ കീർത്തി മാതാപിതാക്കളുടെ പാതയിൽ സിനിമയിലേക്ക് എത്തുകയായിരുന്നു. ദിലീപിന്റെ കുബേരൻ എന്ന
സിനിമയിൽ ബാലതാരമായി പ്രേക്ഷകർക്ക് സുപരിചിതയായ കീർത്തി പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ഗീതാഞ്ജലി എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. ദിലീപിന്റെ തന്നെ നായികയായി തൊട്ടടുത്ത സിനിമയിൽ അഭിനയിക്കുകയും ചെയ്തു. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി
തിളങ്ങാൻ കീർത്തിക്ക് സാധിച്ചു. ഇപ്പോഴിതാ ആദ്യമായി ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കീർത്തി. 2018-ന് ശേഷമാണ് ഒരു അഭിനയത്രി എന്ന നിലയിൽ കീർത്തിയിൽ കാര്യമായ മാറ്റങ്ങളുണ്ടായത്. മികച്ച സിനിമകളുടെ ഭാഗമാവുന്നതിന് ഒപ്പം സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ
നായികയായും കീർത്തി തിളങ്ങി. മികച്ച നടിക്കുള്ള ദേശീയ അവാർഡും നേടി. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് കീർത്തി. ഇപ്പോഴിതാ പുത്തൻ ഫോട്ടോസ് പങ്കുവെച്ച് വൈറൽ ആവുന്നു. സിൽക്ക് ഫാബ്രിക്കിലുള്ള സ്റ്റീലിഷ് ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി പ്രിയതാരം
കീർത്തി സുരേഷ്. താരത്തിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സ്റ്റീലിഷ് ചിത്രങ്ങൾ പങ്കുവെച്ചത് ചെറിയ ഗോൾഡൻ പോൾ വർക്കുള്ള ടാങ്ക് ടോപ്പും ബ്ലെസറും സ്കർട്ടുമാണ് താരം ധരിച്ചിരിക്കുന്നത് ബൺ ഹെയർ സ്റ്റീലിലും മിനിമൽ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം ചിത്രങ്ങൾ കാണാം..