സെക്‌സി ലുക്കില്‍ ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ ഐശ്വര്യ ലക്ഷ്മി॥ ‘എന്തൊരു അഴകളവ് എന്ന് ആരാധകർ





ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. അതിനുശേഷം അഭിനയിച്ച മായാനദിയിലെ ‘അപ്പു’ എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ സമ്പാദിക്കാന്‍ ഐശ്വര്യക്ക് കഴിഞ്ഞു. മലയാളത്തിനുപുറമേ തമിഴിലും ഐശ്വര്യ തന്റേതായ ഇടം കണ്ടെത്തി. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായും ശ്രദ്ധ പിടിച്ചുപറ്റി.






അഭിനയത്തോടൈാപ്പം മോഡലിങ്ങിലും തിളങ്ങുകയാണ് ഐശ്വര്യ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. പേസ്റ്റല്‍ നിറത്തിലുള്ള ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്.




പേസ്റ്റല്‍ നിറത്തിലുള്ള ഈ ഔട്ട്ഫിറ്റ് നേര്‍ത്ത തുണി കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തൈ സ്ലിറ്റ് വരുന്ന ഈ സ്ലീവ്‌ലെസ് ബോഡികോണിന്റെ താഴ്ഭാഗത്ത് ഫിഷ് കട്ടാണ് നല്‍കിയിരിക്കുന്നത്. നിറയെ സ്വീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ഔട്ട്ഫിറ്റ് ധരിച്ച് നില്‍ക്കുന്ന ഐശ്വര്യയുടെ കൈയില്‍ അലസമായി കിടക്കുന്ന ഒരു ഷാളും




കാണാം. ബോഡികോണിന്റെ അതേ തുണി കൊണ്ടാണ് ഷാളും ഡിസെന്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഒരു മോതിരം മാത്രമാണ് ആഭരണമായി അണിഞ്ഞത്. ഇതിന് താഴെ നിരവധി പേരാണ് ഐശ്വര്യയെ അഭിനന്ദിച്ച് കമന്റ്. ദേവതയെപ്പോലെ തോന്നുന്നു, മനോഹരിഎന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. നിരവധി സെലിബ്രിറ്റികളും സെക്‌സി ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.