സ്റ്റാർട് മ്യൂസിക് ഷോയിൽ നിന്ന് പുറത്താക്കി.. ഇനി എന്റെ മുഖം ടെലിവിഷനിൽ കാണുമോ എന്നുറപ്പില്ല.. വേദനയോടെ ആര്യ പറഞ്ഞത്

in Daily Updates


പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയും അവതാരകയും ഒക്കെയാണ് ആര്യ. ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ല എന്ന് പറഞ്ഞ്

എത്തിയിരിക്കുകയാണ് ആര്യ. ഏറെക്കാലമായി ആര്യ ഇന്‍സ്റ്റഗ്രാമിലും എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്. അക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റും, അതിന് താഴെ വരുന്ന കമന്റുകളും വൈറലാവുകയാണ്. പ്ലാന്‍ ബി ആക്ഷന്‍സ് പകര്‍ത്തിയ ഫോട്ടോകള്‍ക്കൊപ്പമാണ്

ആര്യയുടെ പോസ്റ്റ്. ‘ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ച് കാലങ്ങളായി. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും ഞാന്‍ എന്നെ കാണിച്ചോട്ടെ.


ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്’ എന്ന അടിക്കുറിപ്പോടെയാണ് ആര്യയുടെ പോസ്റ്റ്. സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കിയതായി പറഞ്ഞു കേള്‍ക്കുന്നു. ഇത് സംബന്ധിച്ചു വന്ന കമന്റിനോടും ആര്യ പ്രതികരിച്ചു. ആര്യ ആങ്കറായി ഇല്ലെങ്കില്‍

സ്റ്റാര്‍ട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ‘അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാര്‍ട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ എന്നാണ് ആര്യ പറഞ്ഞത്

Leave a Reply

Your email address will not be published.

*