രണ്ട് ബിയര്‍ അടിച്ചാല്‍ മതി പിന്നെ സംസാരിച്ച് കൊണ്ടേ ഇരിക്കും.. കെട്ടിയോള് ആണെന്റെ മാലാഖ..
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് വീണ നന്ദകുമാർ. ‘കെട്ടിയോള് ആണെന്റെ മാലാഖ’ എന്ന സിനിമയിലൂടെയാണ് വീണ നന്ദകുമാർ പ്രേക്ഷകരെ ആകർഷിക്കുന്നത്.
വീണ നന്ദകുമാറിന്റെ അഭിനയവും പ്രകടന മികവും മനസ്സിലാക്കാൻ സിനിമയിലെ ആ ഒരു കഥാപാത്രം മതിയായിരുന്നു. പുതുമുഖം എന്ന നിലയില്‍ വീണ നന്ദകുമാറിന്റെ പ്രകടനം വളരെ മികച്ചത് ആയിരുന്നു .
വീണ നന്ദകുമാർ വളരെ മികച്ച അഭിനയ പ്രതിഭയുടെ പ്രതീകമായി മാറി. ‘കെട്ടിയോള് ആണെന്റെ മാലാഖ’ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ നടന്ന വീണ നന്ദകുമാറിന്റെ ഒരു എഫ്എം റേഡിയോ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നു.
തനിക്ക് ബിയർ ഇഷ്ടമാണെന്നും രണ്ടെണ്ണം അടിച്ചാൽ താന്‍ ഒരുപാട് സംസാരിക്കുമെന്നും വീണ നന്ദകുമാർ ഒരു അഭിമുഖത്തിൽ പറയുന്നു.
ഒരു അഭിമുഖത്തിൽ, താൻ ഈ അടുത്താണ് ബിയർ കുടിക്കാന്‍ തുടങ്ങിയത് അതിനാൽ ശേഷി ഇപ്പോൾ കുറവാണെന്നും താരം പറയുന്നു.
ഒന്ന് അടിച്ചാലും സംസാരിക്കുമെന്നും എന്നാൽ രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കാമെന്നും തുറന്നു പറഞ്ഞപ്പോൾ നടിയുടെ മുഖത്ത് സന്തോഷകരമായ പുഞ്ചിരി ഉണ്ടായിരുന്നു.
അഭിമുഖ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വീണ നന്ദകുമാർ. രണ്ടെണ്ണം അടിച്ചുകൊണ്ട് കൂടുതൽ സംസാരിക്കാനാകുമെന്നും ചിലപ്പോൾ ഒരുപാട് സംസാരിക്കാമെന്നും തനിക്ക് തോന്നാറുണ്ടെന്നും താരം അഭിമുഖത്തിൽ പറയുന്നു.

