എന്നെ ഒതുക്കിയത് അവരുടെ ആവശ്യങ്ങൾ നിറവേറ്റാത്തത് കൊണ്ട് ; തുറന്നു പറഞ്ഞു നടി പദ്മ പ്രിയ

ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സർക്കാർ പുരസ്‌കാരം രണ്ടു വെട്ടം നേടിയ നടിയാണ് പദ്മപ്രിയ. പഴശ്ശിരാജ, കറുത്ത പക്ഷികൾ എന്ന സിനിമയിലെ അഭിനയത്തിനാണ് നടി ആദരിക്കപെട്ടത്. ഡബ് ളിയു സിസി എന്ന സംഘടനയുടെ ഉത്തരവാദിത്തപെട്ട സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തി കൂടിയാണ് പദ്മപ്രിയ.

വനിതാ താരങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് നടി ചില വെളിപ്പെടുത്തലുകൾ നടത്തിരിക്കുകയാണ് നടി ഇപ്പോൾ.കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ആണ് പദ്മപ്രിയ മനസ്സ് തുറന്നത്.

കൊച്ചിയിൽ ഉണ്ടായ സംഭവത്തിന്‌ സമാനമായ പല സംഭവങ്ങളും മലയാള സിനിമയിൽ ഇതിനു മുന്നും ഉണ്ടായിട്ടുണ്ട്. അത്തരം അനുഭവങ്ങളെ അതി ജീവിച്ച നടിമാരെ തനിക്ക് അറിയാമെന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് പദ്മപ്രിയ നടത്തിയിരിക്കുന്നത്.

സിനിമ മംഗളം എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ചിലർ മാനം പോകും എന്നോർത്തു ഇക്കാര്യങ്ങൾ പുറത്ത് പറയാറില്ല മറ്റു ചിലർ ചാൻസ് നഷ്ടപ്പെടും എന്ന് കരുതി മൗനം പാലിക്കുന്നു.

തങ്ങളെ പോലുള്ള നടിമാർ ഒപ്പമുള്ള ആളുകളെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നത് എന്ന് നടി വ്യക്തമാക്കി.നടിമാരുടെ അവിടേം ഇവിടേം തട്ടി ഒന്നുമറിയാത്ത മട്ടിൽ പോകുന്ന ആളുകൾ മലയാള സിനിമ ലൊക്കേഷനിൽ ഉണ്ട്.

ചിലർ ചുമലിൽ പിടിച്ചു മ്ലേച്ഛമായ സംഭാഷങ്ങൾ ഉരുവിട്ട് പോകുന്നു. ഇതൊക്കെ ഫീൽഡിൽ സ്ഥിരമായിട്ട് നടക്കുന്ന സംഭവങ്ങൾ ആണെന്ന് പദ്മപ്രിയ പറഞ്ഞു.വനിതാ താരങ്ങൾ ഇതിനെതിരെ പ്രതികരിച്ചാൽ അവർ സോറി പറഞ്ഞു പോകും.

അപ്പോൾ നമ്മൾ അത് അംഗീകരിച്ചേ പറ്റു എന്ന സ്ഥിതിയാണ്. ചിലർ മോശം മെസ്സേജുകൾ അയക്കാറുണ്ട്. ഒരു തരത്തിൽ നോക്കിയാൽ ഇതൊക്കെ അതിക്രമം അല്ലെ എന്ന് നടി ചോദിക്കുന്നു. ഒരു സിനിമയിൽ പ്രധാന വേഷം കിട്ടുന്നതിനായി ചില നടിമാർ പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.

പുതുമുഖ നടിമാർ മാത്രമല്ല പേരും പ്രശസ്തിയും ലഭിച്ച നടിമാർ വരെ പങ്കിടാൻ മുൻ നിരയിലുണ്ട്. സിനിമയിൽ സ്ഥിര പ്രതിഷ്ട്ട നേടണം എന്ന് ആഗ്രഹം ഉള്ളവരാണ് ഈ ചെയ്തികൾക്ക് തയാറാകുന്നവർ എന്നും പദ്മപ്രിയ പറഞ്ഞു. സിനിമയിൽ ഇത് നടന്നോണ്ട് ഇരിക്കും എന്ന് പുരുഷന്മാർ വിചാരിക്കുന്നുണ്ടാവും.

എന്നാൽ പുതിയ തലമുറ ഇതിനോട് യോജിക്കുന്നില്ല. പങ്കിടാൻ വിസമ്മതിച്ചത് കൊണ്ട് തന്നെ ഒതുക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. നല്ല സ്ക്രിപ്റ്റ് ആണേൽ താൻ അഭിനയിക്കും അഭിനയത്തിന് അപ്പുറം ഒരു തൊടൽ പോലും താൻ ആർക്കും നൽകില്ലെന്നു പദ്മപ്രിയ വ്യക്തമാക്കി.

ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച ആയിരുന്നു പദ്മപ്രിയയുടെ ആദ്യ മലയാള ചിത്രം.പദ്മ പ്രിയയെ പോലുള്ള നടികൾ ഈ അനീതിക്കെതിരെ ശബ്ദം ഉയർത്തുന്നത് സിനിമ മേഖലയിലേക്ക് കടന്നു വരുന്ന പുതു മുഖങ്ങൾക്ക് ധൈര്യം പകരുന്നതാണ് ഈ വാക്കുകൾ എന്ന് നിസംശയം പറയാം