മമ്മൂട്ടിക്ക് എന്നെ കെട്ടിപ്പിടിക്കാൻ മടിയായിരുന്നു ; സീമ

മലയാള സിനിമയിലെ താരമൂല്യമുള്ള നായികമാരിൽ ഒരാളായിരുന്നുഒരുകാലത്ത് സീമ എന്ന നായിക. ജയൻ, മമ്മൂട്ടി തുടങ്ങിയ നായകൻമാർക്കൊപ്പം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച സീമ ഈ രണ്ട് നടന്മാർക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ.

സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ സീമയെ ഐവി ശശിയാണ് വിവഹം ചെയ്തത്. അവളുടെ രാവുകൾ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളത്തിൽ സീമ ഒരു തരംഗമായി മാറി. മലയാളത്തിൽ മുൻനിര നായകന്മാർക്കും സംവിധായകർക്കുമൊപ്പം നിരവധി ചിത്രങ്ങൾ സീമ ചെയ്തു. താൻ ഏറ്റവും അധികം നായികയായി അഭിനയിച്ചിട്ടുള്ളത് ജയന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളിൽ ആയിരുന്നു എന്ന് സീമ പറഞ്ഞിരുന്നു.

സീമയുടെ വാക്കുകൾ ഇങ്ങനെ:

ജയനും, മമ്മൂട്ടിയുമാണ് എന്റെ നായകന്മാരായി കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഈ അടുത്ത കാലത്താണ് ഞാൻ അറിയുന്നത് മമ്മൂട്ടിക്ക് ഒപ്പം ഞാൻ 38ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന്. റൊമാന്റിക് സീനുകളിൽ അഭിനയിക്കുമ്പോൾ മമ്മുക്കയ്ക്ക് എന്നെ കെട്ടിപിടിക്കാൻ ഭയങ്കര മടിയായിരുന്നു.

പക്ഷേ ജയേട്ടൻ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിന്റെ പ്രധാന കാരണം മമ്മുക്കയ്ക്ക് ഭാര്യ ഉള്ളത് കൊണ്ടായിരിക്കും. ജയേട്ടൻ വിവാഹിതനല്ലല്ലോ അത് കൊണ്ട് ആരെയും പേടിക്കണ്ടല്ലോ. ചിരിയോടെ സീമ പറയുന്നു. എനിക്ക് ഏറ്റവും പ്രയാസം മമ്മുക്കയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴായിരുന്നു.

കാരണം മമ്മുക്ക വരുമ്പോൾ ഞാൻ അവളുടെ രാവുകൾ ഒക്കെ കഴിഞ്ഞ് ഹിറ്റായി നിൽക്കുന്ന നായികയായിരുന്നു. അപ്പോൾ ഒരു പുതിയ നടന്റെ നായിക എന്ന നിലയിൽ അഭിനയിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ജയേട്ടൻ ഫീൽഡിൽ ഉള്ളപ്പോൾ വന്ന നായികയാണ് ഞാൻ. അത് കൊണ്ട് അങ്ങനെ ഒരു പ്രശ്‌നമില്ലയിരുന്നുവെന്നും സീമ പറയുന്നു.

അതേ സമയം മലയാളത്തിൽ മികച്ച ക്യാരക്ടർ റോളുകൾ കൂടി ചെയ്ത നടിയാണ് സീമ. ഭർത്താവ് ഐവി ശശിയുടെ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും സീമ അവതരിപ്പിച്ചു.

ലോഹിതദാസിന്റെ മഹായാനം എന്ന സിനിമയോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത നടി പിന്നീട് മോഹൻലാൽ നായകനായ ഒളിമ്പ്യൻ ആന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. സിനിമകൾക്കൊപ്പം തന്നെ മിനിസ്‌ക്രീൻ രംഗത്തും തിളങ്ങിയ സീമ മുൻപ് നിരവധി സീരിയലുകളിൽ നടി അഭിനയിച്ചിരുന്നു.