ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി ചുമ്മാ കിട്ടിയത് അല്ല… ഇതുപോലെ ഒക്കെ ചെയ്യ്തു.. മനസിനക്കരയില്‍ നിന്നും നിന്നും ലേഡി സൂപ്പർ സ്റ്റാറിലേക്കുള്ള നയൻതാരയുടെ വളർച്ച ഇങ്ങനെ ആയിരുന്നു…

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് എത്തിയ മലയാള നടിയാണ് താരസുന്ദരി നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര ഇന്ന് സൗത്ത് ഇന്ത്യയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

തന്റെ കരിയറിൽ വലിയ വിജയങ്ങളാണ് ഡയാന കുര്യൻ എന്ന നയൻതാരയെ കാത്തിരുന്നത്. പുരുഷകേന്ദ്രീകൃതമായ സിനിമ മേഖലയിൽ നായകന്മാരെ പോലും വെല്ലുന്ന പ്രകടനമായിരുന്നു നയൻതാരയുടേത്.

കൂടുതലും നായകന്മാരില്ലാത്ത സിനിമകളിലാണ് അഭിനയിച്ചതെങ്കിലും കാണികളെ തീയറ്ററുകളിലേക്ക് എത്തിക്കാൻ നയൻതാരയ്ക്ക് സാധിച്ചിട്ടുണ്ട്. സ്‌ക്രീനിനു മുന്നിലെ പ്രകടനം കൊണ്ട് ലക്ഷകണക്കിന് ആൾക്കാരുടെ മനസിലേക്ക് ചേക്കേറാൻ നയൻതാരയ്ക്ക് കഴിഞ്ഞു.

മറ്റെല്ലാ നടിമാരെയും പോലെ നയൻതാരയ്ക്കും ഗ്ലാമറിലും സ്റ്റൈലിലും ചില കാഴ്ചപ്പാടുകളുണ്ട്. ഈക്കാര്യങ്ങളെല്ലാം പ്രേഷകരുടെ ഇടയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്ന ഒരു കാഴ്ചപ്പാടായിരുന്നു നയൻതാരയുടേത്.

സിനിമാ മേഖല എന്നത് ഗ്ലാമറിന്റെ കാര്യത്തിൽ കുറച്ച് മുകളിലാണ്. സെലിബ്രിറ്റികളുടെ പാഷൻ സെസൻസ് കൂടിയതോടെ സ്‌റ്റൈലിസ്റ്റുകളുടെ എണ്ണവും വർധിച്ചു. സ്‌ക്രീനിലാണെങ്കിലും സ്‌ക്രീനിനു പുറത്താണെങ്കിലും ഫാഷന്റെ കാര്യത്തിൽ പല മാറ്റങ്ങളും വരുത്തി.

ഇത്തരത്തിൽ മേക്കപ്പിന്റെ കാര്യത്തിൽ ഒരു കാലത്ത് പേരു കേട്ട തെന്നിന്ത്യൻ നടിയായിരുന്നു നയൻതാര.
എന്നാൽ ഈക്കാര്യത്തിൽ നയൻ താാരയിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നു. സ്റ്റൈലിന്റെ കാര്യത്തിലും ഫാൻസിനെ വിസ്മയിപ്പിക്കാൻ നടിയ്ക്ക് കഴിയുന്നുണ്ട്.

മുട്ടിന് മുകളിൽ നിൽക്കുന്ന സ്‌കേർട്ട് ധരിക്കുന്നത് മുതൽ നയൻതാരയുടെ ഏറ്റവും ഇഷ്ടപ്പെട്ട പുള്ളി നിറഞ്ഞ വസ്ത്രങ്ങളിലൂടെയും നടി സ്റ്റൈലിഷായി മാറി. അവാർഡ് വേദികളിൽ സിംപിളായി ഒരു കോട്ടൺ സാരി മാത്രം ഉടുത്തു വന്ന് തന്റെ ഗ്ലാമർ മികച്ചതാക്കാൻ നയൻസിന് കഴിഞ്ഞിട്ടുണ്ട്.

വസ്ത്രത്തിൽ മാറ്റം കൊടുക്കുന്നത് പോലെ ലുക്കിലും ട്വിസ്റ്റ് കൊടുക്കാനും ആരാധകരെ ആകർഷിക്കുവാനും നയൻസ് ശ്രമിക്കുന്നുണ്ട്. ഇത് അവരുടെ ചിത്രങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്. യഥാർഥ ജീവിതത്തിലേത് പോലെ തന്നെ സിനിമകളിലും വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കാനും അതിന് പറ്റിയ ഗെറ്റപ്പ് വരുത്താനും നടിക്ക് സാധി


ക്കാറുണ്ട്.

ഇക്കാര്യങ്ങളൊക്കെ തന്നെയാണ് തെന്നിന്ത്യയുടെ ലേഡീ സൂപ്പർസ്റ്റാർ എന്ന പേര് നയൻതാരയുടെ പേരിൽ വരാൻ കാരണവും. അതേ സമയം കഴിഞ്ഞ ദിവസം തന്റെ പിറന്നാൾ ആഘോഷിച്ച നയൻ താര ഇപ്പോൾ ഒരു മലയാള സിനിമയിൽ ആണ് അഭിനയിക്കുന്നത്.

നിഴൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നയൻസിന്റെ നായകനായി എത്തുന്നത് മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ ആണ്.