കൂടെ അഭിനയിച്ചവരിൽ ഏറ്റവും ഇഷ്ടമുള്ള നായികയാരാണ്? കുറച്ച് നാളുകള്‍ക്ക് മുന്നേ വൈറൽ ആയ പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങനെ

മലയാള സിനിമയിലെ കരുത്തനായ നടനായിരുന്ന സുകുമാരന്റെ മകൻ പൃഥ്വിരാജ് ഇന്ന് മികച്ച സംവിധായകനും നിർമ്മാതാവും എല്ലാത്തിലും ഉപരി യൂത്ത് ഐക്കൺ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പർതാരവുമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പൃഥ്വിരാജ് ശ്രദ്ധ നേടിയത്.

ലൂസിഫർ എന്ന സർവ്വകാല ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രിത്വി സംവിധായകനായി അരങ്ങേറിയത് പഴക്കം വന്ന സംവിധായകനെ പോലെയായിരുന്നു പൃഥ്വിരാജ് പെരുമാറിയത് എന്നായിരുന്നു ഈ സിനിമയിൽ അഭിനയിച്ച താരരാജാവ് മോഹൻലാൽ അടക്കമുള്ള എല്ലാവരും ഒരുപോലെ പറഞ്ഞത്.

മാസ്സ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പോലും അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല സിനിമ എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു പൃഥ്വിരാജിന് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള വിജയമായിരുന്നു ആ ചിത്രം സ്വന്തമാക്കിയത്.

തുടക്കം മുതലേ തന്നെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ സ്വീകരിച്ചരുന്ന താരം മലയാളവും കടന്ന് തമിഴകത്തും ബോലിവുഡിലും വരം ശക്ഥമായ സാന്നിധ്യമായി മാറിയിരുന്നു. എൻജിനീയറിങ് പഠനം അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്തായിരുന്നു താരം സിനിമയിലേക്കെത്തിയത്.

സൂപ്പർ സംവിധായകൻ ഫാസിൽ ആയിരുന്നു പൃഥ്വിരാജിനായി ആദ്യം സ്‌ക്രീൻ ടെസ്റ്റ് നടത്തിയത്. ഫാസിലിന്റെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിനായിട്ടാണ് പൃഥ്വിയുടെ സ്‌ക്രീൻ ടെസ്റ്റ് ഫാസിൽ നടത്തിയത്.

ന്നാൽ തന്റെ നായകന്റെ രൂപം ഇങ്ങനെയല്ല എന്നു പറഞ്ഞ് ഫാസിൽ പൃഥ്വിയെ രഞ്ജിത്തിന് അരികിലേക്ക് എത്തിക്കുകയായിരുന്നു.

ആദ്യ കാഴ്ച്ചയിൽ തന്നെ ഇതാണ് എന്റെ നായകനെന്ന് രഞ്ജിത്ത് തീരുമാനിക്കുകയുമായിരുന്നു. അടുത്തിടെ ആയിരുന്നു പൃഥ്വിരാജ് തന്റെ സിനിമ ജീവിതത്തിൽ 18 വർഷം പൂർത്തിയാക്കിയത്. അതേ സമയം തന്റെ നായികമാരെ കുറിച്ചും മുൻപേ ഒരഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ പൃഥ്വിയുടെ ആ അഭിമുഖം വീണ്ടും വൈറലാവുകയാണ്.

കൂടെ അഭിനയിച്ചവരിൽ ഏറ്റവും ഇഷ്ടമുള്ള നായികയാരാണ് എന്ന ചോദ്യത്തിന് മറുപടിയായി പൃഥ്വി പറഞ്ഞത് ഇങ്ങനെ:

നായികമാരെല്ലാം എന്റെ അതെ ഏജ് ഗ്രോപ്പാണ് അതിനാൽ തന്നെ അവരെല്ലാമായി പെട്ടെന്ന് സിങ്ക് ആവാറുണ്ട് ഒരേ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ പോലെ പെട്ടെന്ന് സിങ്ക് ആകും എല്ലാവരുമായിട്ടും കംഫർട്ട് ആണ് പക്ഷേ കോ സ്റ്റാറിന്റെ കാര്യം പറയുമ്പോൾ ചിലപ്പോൾ ഒക്കെ ഞാൻ ഇങ്ങനെ നോക്കി നിന്നുപോയിട്ടുണ്ട്.

എന്നെക്കാൾ എത്രയോ മുതിർന്നവരോടൊപ്പം അഭിനയിച്ചിരുന്നു ജഗതി ശ്രീകുമാർ തിലകൻ എന്നിവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. അത്രയും ഇൻഡൻസായാണ് തിലകൻ സാർ ഒക്കെ അഭിനയിക്കുന്നത്.

നായികരെ കുറിച്ച് പറയുമ്പോൾ എല്ലാവരും വളരെ ടാലന്റഡ് ആണ്. കാവ്യ ആയാലും നവ്യ ആയാലും പ്രിയാമണി ആയാലും എല്ലാവരും നല്ല ടാലന്റ് ഉള്ള നടിമാരാണ്. പ്രൊഫഷണൽ ആണ് എല്ലാവരും.

നായികമാരെല്ലാം ഏറ്റവും കഴിവുള്ള നടിമാർ ആയിരുന്നു എല്ലാവരും നല്ല രീതിയിലാണ് തന്നോടൊപ്പം അഭിനയിച്ചിരുന്നത് ആരെക്കുറിച്ചും മോശമൊന്നും പറയാൻ ആവില്ല എന്നും പൃഥ്വിരാജ് തുടർന്ന് പറഞ്ഞു.