ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്‍തപ്പോഴായിരുന്നു അക്കൗണ്ട് ഹാക്ക് ആയത് ; കാണുന്നത് ഒന്നും വിശ്വസിക്കരുത്

നടി വരലക്ഷ്‍മി തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു. ഇൻസ്റ്റാഗ്രാം ആപിലെ പ്രൊഫഷണലുകളുടെ സഹായത്തോടെ അക്കൗണ്ട് തിരിച്ചെടുത്തത്.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വരലക്ഷ്‍മി അടുത്തിടെ അറിയിച്ചിരുന്നു. അക്കൗണ്ട് തിരിച്ചെടുത്ത കാര്യവും വരലക്ഷ്‍മി തന്നെയാണ് അറിയിച്ചത്.

ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്‍തപ്പോഴായിരുന്നു വരലക്ഷ്‍മിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. കാണുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് വരലക്ഷ്‍മി ഇപ്പോള്‍ പറയുന്നത്.

കാണുന്നതെല്ലാം ഒരിക്കലും വിശ്വസിക്കരുത്. ഇക്കാര്യം എനിക്ക് കഴിഞ്ഞ കാര്യത്തോട് കൂടി മനസിലായി. കഴിഞ്ഞ ദിവസം ഒരു ലിങ്ക് ക്ലിക്ക് ചെയ്‍തു.

അത് ഒരു വെരിഫൈഡ് യൂസറില്‍ നിന്നായിരുന്നു. പക്ഷേ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്റെ ഇൻസ്റ്റാ അക്കൗണ്ട് തിരിച്ചുകിട്ടി.

പഴയ പോസ്റ്റുകളും തിരിച്ചുകിട്ടാൻ അവര്‍ പ്രവര്‍ത്തിക്കുകയാണ് എന്നും വരലക്ഷ്‍മി പറയുന്നു. എന്റെ ഇൻസ്റ്റാ അക്കൗണ്ട് തിരിച്ചുകിട്ടി.

പഴയ പോസ്റ്റുകളും തിരിച്ചുകിട്ടാൻ അവര്‍ പ്രവര്‍ത്തിക്കുകയാണ് എന്നും വരലക്ഷ്‍മി പറയുന്നു. നമ്മളെല്ലാവരും സോഷ്യല്‍ മീഡിയയില്‍ സ്വന്തം വിഗ്രഹങ്ങളെ നോക്കിക്കാണുകയും അവയാകാൻ ശ്രമിക്കുകയും ചെയ്യുകയാണ്.

അത് നിര്‍ത്തണം. പ്രചോദനം നേടാം. പക്ഷേ അവരാകാൻ ശ്രമിക്കരുത്. നിങ്ങള്‍ക്ക് അതിനേക്കാള്‍ മികച്ചവരാകാം. സ്വയം വിശ്വസിക്കുകയാണ് വേണ്ടത്.

സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പൂര്‍ണതയുള്ളതായി തോന്നുണ്ടെങ്കില്‍ യഥാര്‍ഥത്തില്‍ അതാകണം എന്നില്ലെന്നും വരലക്ഷ്‍മി പറയുന്നു.

സ്വന്തം ജീവിതം ആസ്വദിക്കൂ. സോഷ്യല്‍ മീഡിയും ആസ്വദിക്കാം. പക്ഷേ നിങ്ങളുടെ ഇത് ജീവിതത്തെ മറികടക്കാൻ അനുവദിക്കരുത്.

ഞാൻ എന്നെത്തന്നെ സ്‍നേഹിക്കാനും താൻ ആരാണ് എന്നതിനെ ഇഷ്‍ടപ്പെടാനും ശ്രമിക്കുകയാണ് എന്നും നടൻ ശരത്‍കുമാറിന്റെ മകള്‍ കൂടിയായ വരലക്ഷ്‍മി പറയുന്നു.