കുളക്കടവിൽ അതി സുന്ദരി ആയി കേരളതനിമയിൽ ചന്ദനമഴയിലെ അമൃത

സീരിയലിന്റെ ആരാധകർ പൊതുവെ സ്ത്രീകൾ ആണ് . ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നവർ ആണ് പൊതുവെ സ്ത്രീകൾ. അടുക്കളയിൽ കിടന്നു പത്രങ്ങളോട് മല്ലിടുന്ന സ്ത്രീകളുടെ ആശ്വാസം ആണ് വൈകുന്നേരം ടിവി തുറക്കുമ്പോൾ ഉള്ള സീരിയലുകൾ.

അവരുടെ പ്രിയപ്പെട്ട ഒരു സമയം പൊക്കൽ ആണ് പരമ്പരകൾ.അതുകൊണ്ട് തന്നെ അവരുടെ പ്രിയപ്പെട്ട പരമ്പരകളിലെ താരങ്ങളെ ഒന്നും അവർ അത്ര പെട്ടന്ന് മറക്കില്ല. ഒരു പുതിയ താരോദയം മിനിസ്ക്രീൻ പരമ്പരയിൽ ഉദിച്ചു ഉയർന്നു കഴിഞ്ഞാൽ അവരുടെ യഥാർത്ഥ പേര് എന്ത് തന്നെ ആയാലും പിന്നീട് അങ്ങോട്ട് അവർ അറിയപ്പെടുന്നത് ആ കഥാപാത്രത്തിന്റെ പേരിൽ തന്നെ ആയിരിക്കും.

അത്തരത്തിൽ കേരളത്തിലെ വീട്ടമ്മമാർക്ക് ഇടയിൽ കോളിളക്കം സൃഷ്ട്ടിച്ച ഒരു സീരിയൽ ആയിരുന്നു എഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴയും അതിലെ അമൃത എന്ന കഥാപാത്രവും. ആളുകൾ ഒരുപാട് ഇഷ്ടത്തോടെ നെഞ്ചിൽ ഏറ്റിയ കഥാപാത്രം ആയിരുന്നു അമൃത.

സംപ്രേഷണ സമയത്ത് ഏറ്റവും കൂടുതൽ റേറ്റിങ് ഉണ്ടായിരുന്ന പരമ്പരയും അതായിരുന്നു. ട്രോളൻമാരുടെയും ഇഷ്ട്ട പരമ്പര ആയിരുന്നു ചന്ദനമഴ. ചന്ദനമഴയിലെ കേന്ദ്ര കഥാപാത്രം ആയ അമൃത ആയി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരം ആയിരുന്നു മേഘ്നാ വിൻസെന്റ്.

അമൃത എന്ന കഥാപാത്രത്തെ വളരെ മികവോടെ തന്നെ മേഘ്ന കൈകാര്യം ചെയ്തു. അതുകൊണ്ട് തന്നെ അമൃതയുടെ വേദനകൾ കേരളത്തിലെ ഓരോ വീട്ടമ്മമാരുടെയും വേദന ആയി. വിവാഹത്തോടെ മേഘ്ന പരമ്പരയിൽ നിന്ന് പിന്മാറി. ഇത് അണിയറപ്രവർത്തകരെ ആശങ്കയിലാഴ്ത്തി.

പെട്ടന്ന് മേഘ്‌നയുടെ സ്ഥാനത്ത് മറ്റൊരാളെ ആരാധകർ അംഗീകരിക്കാൻ പ്രയാസം ആയിരിക്കും എന്ന് അവർക്ക് ഉറപ്പ് ആയിരുന്നു. മേഘ്‌നയ്ക്ക് ഒരു പകരക്കാരിയെ പരമ്പരയിൽ എത്തിക്കുക എന്നത് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസമേറിയ ഒരു കാര്യമായിരുന്നു.

അങ്ങനെ ഇരിക്കെയാണ് മേഘ്‌നയ്ക്ക് പകരക്കാരിയായി ബിന്ദുജ വിക്രമൻ എന്ന താരം ചന്ദനമഴ യിലേക്ക് എത്തുന്നത്. പരമ്പരയിൽ എത്തിയ താരത്തെ കുറിച്ച് അണിയറപ്രവർത്തകർക്ക് പോലും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് വളരെ പെട്ടന്ന് തന്നെ താരം ആരാധകരുടെ ഹൃദയത്തിൽ ചേക്കേറി.

അമൃത മാറി എന്ന ചിന്തകൾക്ക് പോലും ഇടം നൽകാതെ ആ കഥാപാത്രം അനശ്വരമാക്കി. മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോ ഷൂട്ടുകളും ആയി എത്താറുണ്ട്.

അടുത്ത കാലത്ത് തന്റെ പ്രണയം താരം സോഷ്യൽ മീഡിയയിൽ കൂടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ആരാധകരുടെ ഹൃദയം കവരാൻ വീണ്ടും ഒരു ഫോട്ടോ ഷൂട്ടും ആയി താരം എത്തിയിട്ടുണ്ട്. അതിസുന്ദരി ആയി കുളക്കടവിൽ ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ശരീരപ്രദർശനം ഒന്നും നടത്താതെ ഒരു ട്രെഡിഷണൽ ലുക്കിൽ ആണ് താരം എത്തിയത്. ചിത്രത്തിൽ ഒരു മലയാള തനിമ നിറഞ്ഞ സുന്ദരിക്കുട്ടി തന്നെ ആണ് താരം .

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ഒക്കെ മികച്ച സ്വീകാര്യത ആണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. പങ്കുവെച്ച് ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് തരംഗം ആയി. ആരാധകർ മികച്ച പ്രതികരണങ്ങളായി എത്തി.