താരങ്ങൾ കുടിക്കുന്ന ബ്ലാക്ക് വാട്ടർ, ഇതിന്റെ വില കേട്ട് ഞെട്ടി ആരാധകർ.

സെലിബ്രേറ്റികൾ പലപ്പോഴും നയിക്കുന്നത് ആഡംബര ജീവിതം ആണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തില് ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും സാധാരണ ആളുകൾക്ക് വാങ്ങാൻ കഴിയാത്ത വിലയുള്ളവയുമായിരിക്കും..

പല സെലിബ്രിറ്റികളും ഈ കാലത്ത് ഫിറ്റ്നസ് പ്രേമികൾ ആണ്.അങ്ങനെ അല്ലാത്തവർ വളരെ ചുരുക്കമാണ്. ഇവരുടെ ഇടയിൽ തരംഗമായ ഒരു പാനീയമാണ് ബ്ലാക്ക് വാട്ടർ. ഈ കോവിഡ് കാലത്ത് നടിമാരായ ശ്രുതിഹാസൻ, വിരാട് കോഹ്ലി തുടങ്ങിയവരുടെ ചിത്രങ്ങളിലൊക്കെ ബ്ലാക്ക് വാട്ടർ ബോട്ടിലുകളും ശ്രദ്ധേയമായിരുന്നു.

ഈ സംഭവം എന്താണ് എന്നാണ് പറയുന്നത്. എഴുപതിലേറെ ധാതുക്കൾ അടങ്ങിയ പിഎച്ച് മൂല്യം ഉയർന്ന ആൾക്കാരെ പാനീയമാണ് ബ്ലാക്ക് വാട്ടർ കറുത്തനിറം ആയതുകൊണ്ടാണ് ഇതിനെ ബ്ലാക്ക് വാട്ടർ എന്ന് വിളിക്കുന്നത്. അസിഡിറ്റി കുറയ്ക്കുമെന്നും നിർജ്ജലീകരണം തടയും എന്നും

ശരീരത്തിനുള്ളിൽ കടന്നുകൂടുന്ന മാലിന്യങ്ങളെ നിർവീര്യമാക്കും എന്നും രോഗപ്രതിരോധശക്തി വർധിപ്പിക്കും എന്നുമൊക്കെയാണ് ഇതിൻറെ നിർമ്മാതാക്കൾ പറയുന്നത്. 500 മില്ലി ബ്ലാക്ക് വാട്ടറിന് ഇന്ന് ഇന്ത്യയിൽ 100 രൂപയോളമാണ് വില. അതേസമയം ബ്രാൻഡുകൾ മാറുന്നതിനനുസരിച്ച് ഇതിൻറെ വിലയിലും വലിയ വ്യത്യാസം വന്നേക്കാം എന്ന് അറിയുന്നത്.

500 ml നു 100 രൂപയാണ് വിലയെങ്കിൽ ഊഹിക്കാവുന്നതേയുള്ളൂ എത്രത്തോളം മികച്ച ഒന്നായിരിക്കും എന്ന്. പല സെലിബ്രിറ്റികളും ഉപയോഗിക്കുന്നത് ഇപ്പോൾ ഇതു തന്നെയാണെന്നാണ് അറിയുവാൻ സാധിക്കുന്നത്. ലോക്ക് ഡൗൺ കാലമായപ്പോഴേക്കും താരങ്ങൾ തങ്ങളുടെ ഫിറ്റ്നെസ്സിൽ കൂടുതൽ ശ്രദ്ധ ചെലുതിരിക്കുകയാണ്,

ഇതിനോടകം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ശരീര സംരക്ഷണത്തിന് മറ്റുമായി താരങ്ങൾക്ക് സമയം ലഭിച്ചത് ഒരു പക്ഷെ ഇപ്പോഴാണ് എന്ന് പറയാം. ഷൂട്ടിംഗ് തിരക്കുകൾ ഒന്നുമില്ലാതെ സ്വസ്ഥമായ മനസ്സോടെ അവർ വീട്ടിലിരിക്കുന്ന സമയം ആണ്.


അതുകൊണ്ടുതന്നെ ഈ കൂട്ടർ തങ്ങളുടെ ശരീരസൗന്ദര്യം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഈ സമയത്താണ്. ഫിറ്റ്നസ് വളരെയധികം മുൻപിൽ നിൽക്കുന്ന ഒന്നാണ്.