മമ്മൂട്ടിയേയും മകൻ ദുൽഖറിനെയും പറ്റി തുറന്നടിച്ചു സുഹാസിനി പറഞ്ഞത് കേട്ടോ..

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ താര ജനനം ദുൽഖർ സൽമാന്റെ ആണ്. കാരണം മമ്മൂട്ടി എന്ന സൂപ്പർ താരത്തിൽ നിന്നും ദുൽഖർ സൽമാൻ എന്ന യുവ താരത്തിലേക്ക് എത്തുമ്പോൾ, മമ്മൂട്ടി വർഷങ്ങൾ ആയി പ്രേക്ഷകരെ അത്ഭുതപെടുത്തി കൊണ്ടിരിക്കുന്ന മൂന്നു സവിശേഷ ഘടകങ്ങളും അല്പവും കുറയാതെ ദുൽഖർ സൽമാനിലും കാണാം.

സൗന്ദര്യം, ശബ്ദം, അഭിനയം ഇതാണ് ആ സവിശേഷതകൾ. ഈ വാക്കുകൾ തെന്നിന്ത്യയിലെ പ്രശസ്ത ആയ നടിയും സംവിധായാകൻ മണി രത്നത്തിന്റെ ഭാര്യയുമായ സുഹാസിനി മണി രത്‌നതിന്റെയാണ്.

സുഹാസിനി പറയുന്നത് ഇങ്ങനെ..ഈ അച്ഛനും മകനും സിനിമയിൽ അത്ഭുതമാണ്. പ്രായം തളർത്താത്ത സൗന്ദര്യവും, വിനയവുമായി മമ്മൂട്ടി അരങ്ങു തകർക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും പ്രോമിസിങ് ആയ നാടനായി ദുൽഖർ സൽമാനും കയ്യടി നേടുന്നു. എന്റെ അറിവിൽ ശ്രീ മമ്മൂട്ടി ഒരിടത്തും മകനെ പ്രൊമോട്ട് ചെയ്യാൻ ശ്രമിച്ചിട്ടില്ല.

വലിയ നടന്റെ മകൻ എന്ന പരിഗണന തീർച്ചയായും ദുൽഖറിനും കിട്ടുന്നുണ്ടാകും. പക്ഷെ അതൊക്കെ അയാളുടെ കഴിവിന്റെ കീഴിലെ നിൽക്കു. കാരണം ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകൻ ആയത് കൊണ്ട് താരമായതല്ല. മികച്ച നടൻ എന്നു കഴിവ് തെളിയിച്ചത് കൊണ്ട് അംഗീകരിക്കപെട്ടതാണ്.

ഭാഷ ഭേതമില്ലാതെ ചെറുപ്പക്കാർക്ക് ഒക്കെ ഹരമാണ് അയാൾ. ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന യുവ അഭിനേതാക്കളെ കുറിച്ച് ചോദിച്ചപ്പോൾ ആണ് പ്രമുഖ തമിഴ് വാരികക്ക് വേണ്ടി സുഹാസിനി ഈ വിധം വിലയിരുത്തൽ നടത്തിയത്.

കുറച്ചൂടി കഴിയുമ്പോൾ മമ്മൂട്ടിയെക്കാൾ റേഞ്ച് അഭിനയത്തിൽ പ്രകടിപ്പിക്കാനും ദുൽഖറിനാകുമെന്ന് സുഹാസിനി പ്രവചിക്കുന്നു.2015 ഇൽ മണി രത്നം സംവിധാനം ചെയ്ത ഓക്കേ കണ്മണി എന്ന സിനിമയിലെ നായകൻ ആയിരുന്നു ദുൽഖർ സൽമാൻ.

മമ്മൂട്ടിയുടെ തെലുഗു ചിത്രമായ യാത്രയിൽ ആണ് സുഹാസിനി മമ്മൂട്ടിക്കൊപ്പം അവസാനമായി അഭിനയിച്ചത്. ഇരുവരും നായിക നായകന്മാരായി നിരവധി മലയാള ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്. സുഹാസിനിയുടെ ഈ വാക്കുകളെ കുറിച്ച് നിങ്ങൾക്കും പ്രതികരിക്കാം.