കൂടെ നിൽക്കാനും താങ്ങി നിർത്താനും മനുഷ്യരുള്ള കാലത്തോളം തോറ്റ് കൊടുക്കില്ല,… എനിക്ക് ചുറ്റുമുള്ള തീയേക്കാൾ എന്റെ ഉള്ളിലെ അഗ്നി കൂടുതൽ ജ്വലിച്ചതിനാൽ ഞാൻ അതിജീവിച്ചു

അഞ്ചാം വയസ്സിൽ ഉണ്ടായ തീപിടുത്തങ്ങളാണ് ഷാഹിനയെ ശക്തയായ ഡോ. ഷാഹിനയിലേക്ക് മാറ്റിയത്. ആദ്യം, ഷാഹിന തന്റെ കുട്ടിക്കാലത്തെ ദുരന്തം മറക്കാൻ ആഗ്രഹിച്ചു. പക്ഷേ വിധിക്കുമുമ്പ് കൈവിടില്ലെന്ന നിലപാടിൽ ഷാഹിന ഉറച്ചുനിന്നു.

അഞ്ചാം വയസ്സിൽ, അവളുടെ ശരീരം തീപിടിക്കുമ്പോൾ ഉയരത്തിൽ എത്തുമെന്ന് ഷാഹിന പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ തമാശകളും ആരോപണങ്ങളും കേൾക്കാൻ ഷാഹിന നിന്നില്ല. ഇപ്പോൾ ഷാഹിന ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടു.

കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു.. മുഖമുയർത്തി മനുഷ്യരോട് സംസാരിക്കാൻ ഭയന്ന, വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാൻ മടിച്ച കാലം..

പലപ്പോഴും ഇങ്ങനെ ഒരു പരീക്ഷണം എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ട്, തളർന്നിട്ടുണ്ട്.. പക്ഷെ, ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട്.. കൂടെ നിൽക്കാനും താങ്ങി നിർത്താനും മനുഷ്യരുള്ള കാലത്തോളം തോറ്റ് കൊടുക്കില്ല,

വീണ് പോയാലും പിന്നെയും ഉയിർത്തെഴുന്നേൽക്കും..
“പൊള്ളിയാൽ ഭാഗ്യം പോയി ” എന്ന് മുഖത്ത് നോക്കി പറഞ്ഞവർക്കിടയിലൂടെയാണ് എന്റേതായ ഐഡന്റിറ്റിയിൽ അഭിമാനത്തോടെ മുഖമുയർത്തി നടക്കുന്നത്..

ഞാൻ എന്നെ സ്നേഹിക്കുന്നു, ഓരോ നിമിഷവും ജീവിതം ആസ്വദിക്കുന്നു, സന്തോഷത്തോടെ സമാധാനത്തോടെ ചിറകുകൾ ഉയർത്തി പറക്കാൻ ശ്രമിക്കുന്നു..

“എനിക്ക് ചുറ്റുമുള്ള തീയേക്കാൾ എന്റെ ഉള്ളിലെ അഗ്നി കൂടുതൽ ജ്വലിച്ചതിനാൽ ഞാൻ അതിജീവിച്ചു”
-📝 @Dr shahina

Photography:@_viishnu_santhosh
Inframe : @drshahina
Video : @_akhil_b_raj
Team : @_mr_abhi_s_
#location : #malarikkal
📷 Vishnu Santhosh 💞💞