എന്റെ നായികയായതിന്റെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്ന നടിയാണ് ഉർവശി : തുറന്ന് പറഞ്ഞു ജഗദീഷ്.

ഒരു സമയത്ത് കോമഡി വേഷത്തിലൂടെയും നായക വേഷത്തിലൂടെയും മലയാളത്തിലെ നിറസാന്നിധ്യമായിരുന്നു ജഗദീഷ്. തന്റെ വ്യത്യസ്തമായ അഭിനയ മികവുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇന്നും താരം സിനിമാ ലോകത്ത് സജീവമാണ്.

മലയാളത്തിലെ ഒരുപാട് നടിമാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ ജഗദീഷിന് സാധിച്ചിട്ടുണ്ട്. കൂടുതലും സഹനടന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരുപാട് പ്രമുഖ നടി മാരുടെ കൂടെ നായകവേഷത്തിലും ജഗദീഷ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈയടുത്ത് ജഗദീഷ് സിനിമാലോകത്ത് തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒരു പ്രമുഖ ചാനലിലെ ഇന്റർവ്യൂവിവിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സമയത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു ഊർവ്വശി.

മലയാളത്തനിമയുള്ള ശാലീന സൗന്ദര്യത്തിന് പ്രതീകമായിരുന്നു അന്ന് താരം. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്മാരുടെ നായികയായി പ്രത്യക്ഷപ്പെടാൻ അന്ന് താരത്തിന് സാധിച്ചിട്ടുണ്ടായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്നു താരം.

മമ്മൂട്ടി മോഹൻലാൽ കമലഹാസൻ തുടങ്ങിയ പ്രമുഖ നടന്മാരുടെ നായികയായി സൗത്ത് ഇന്ത്യൻ സിനിമയിൽ അരങ്ങുവാഴുന്ന താരമായിരുന്നു ഉർവശി.

ആ സമയത്താണ് ചില സിനിമകളിൽ ജഗദീഷിന്റെ നായികയായും താരം പ്രത്യക്ഷപ്പെട്ടത്. ഒരു സഹനടൻ എന്ന രീതിയിൽ സിനിമയിൽ സജീവമായിരുന്ന ജഗദീഷിന്റെ നായികവേഷം ചെയ്തതു കൊണ്ട് ഉർവശി ഒരുപാട് വിമർശനങ്ങൾ നേരിട്ട് എന്ന് ജഗതി അഭിമുഖത്തിൽ പറയുന്നുണ്ട്.

അതിനോടൊപ്പം തന്നെ ഉർവശിക്ക് ജഗദീഷ് നന്ദി അറിയിക്കുകയും ചെയ്തു.
ഒരു സഹനടൻ ആയ എനിക്ക് നായകവേഷം കൈകാര്യം ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് നൽകിയത് ആദ്യം ഉർവശി ആയിരുന്നു.

എന്നും ജഗദീശ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. സ്ത്രീധനം, ഭാര്യ, കുടുംബവിശേഷം തുടങ്ങി ആറോളം സിനിമകളിൽ ഇരുവരും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.