ആ കഥാപാത്രം ചെയുവാൻ എനിക്ക് പേടിയായിരുന്നു ; തുറന്നു പറഞ്ഞു മലയാളികളുടെ പ്രിയങ്കരി മീന

മലയാള സിനിമയിലെ ഏറ്റവും മികച്ച കോംബോയാണ് മോഹൻലാലും മീനയും. മീനയും ലാലേട്ടനൊപ്പം അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വൻ വിജയമാണ് കൈവരിച്ചിരിക്കുന്നത്. തെന്നിന്ത്യൻ മേഖലയിൽ തന്നെ ഏറെ അറിയപ്പെടുന്ന ഒരു നടിയാണ് മീന.

മലയാളം തമിഴ് തെലുങ്ക് കന്നട തുടങ്ങി നിരവധി സിനിമ ഇൻഡസ്ട്രികളിൽ താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. തെന്നിന്ത്യനിൽ തന്നെ നിരവധി പ്രേമുഖ നടന്മാരുടെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് മീന.

എല്ലാം മേഖലയിലും താരം നല്ല സജീവമാണ്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ഇറങ്ങിയ ദൃശ്യം 2 എന്ന സിനിമ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.സിനിമയിൽ ജോർജ്ക്കുട്ടിയുടെ ഭാര്യയായ ആനി എന്ന കഥാപാത്രമാണ് താരം വേഷമിട്ടത്.

ഒരുപാട് നല്ല അഭിപ്രായങ്ങളാണ് തന്റെ അഭിനയത്തിനും സിനിമയ്ക്കും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.ഇപ്പോൾ ഇതാ മീന തന്റെ സിനിമയിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.ഒരു മാഗസിൻ നൽകിയ അഭിമുഖത്തിലാണ് മീന ഈ കാര്യം പറഞ്ഞത്.

രഞ്ജനികാന്ത്, സൂര്യ, ചിരഞ്ജീവി, ജയറാം, മോഹൻലാൽ, മമ്മൂക്ക, സുരേഷ് ഗോപി എന്നിവരൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങൾ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ നായികയായും, ഹാസ്യ തുടങ്ങിയ കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ നെഗറ്റീവ് കഥാപാത്രങ്ങൾ വരുമ്പോൾ പരമാവധി ഒഴിവാക്കുകയാണ് പതിവ്. അന്നും ഇന്നും നെഗറ്റീവ് റോളുകൾ ചെയ്യാൻ പേടിയായിരുന്നു. ഈ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയുമ്പോൾ ആരാധകർക്ക് എന്നോടുള്ള താത്പര്യം കുറയോ എന്ന ഭയം മനസിൽ എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം കഥാപാത്രങ്ങൾ ചെയുവാൻ എനിക്ക് നിരാശയായിരുന്നു.