എംജി ശ്രീകുമാറിന്റെ 60ലക്ഷം രൂപയുടെ വജ്രമോതിരത്തിന് 300 രൂപ! എങ്ങനെ പിള്ളര്‍ ട്രോളാതെ ഇരിക്കും… ആ മോതിരം ഇട്ടപ്പോള്‍ മുതല്‍ എയറിലാ

മോൺസൺ മാവിങ്കല്‍ ചികിത്സയിലും പുരാവസ്തുക്കളിലും ആകൃഷ്ടനായിരുന്നു. ഇതിൽ ഗായകൻ എംജി ശ്രീകുമാറും അകപ്പെട്ടത് വളരെ രസകരമായിരുന്നു. പ്രത്യേക നെക്ലേസുകളിലും മോതിരങ്ങളിലും പ്രത്യേക താൽപ്പര്യമുള്ള എംജി ശ്രീകുമാറിനെ മോൺസൺ നല്ല നൈസ് ആയി പറ്റിച്ചു എന്ന് വേണം പറയാന്‍.

റിയാലിറ്റി ഷോയ്ക്ക് നൽകിയ കറുത്ത വജ്ര മോതിരം 300 രൂപ മാത്രമാണ് ഉള്ളത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ, ഫ്ലവേഴ്സിലെ ഒരു പരിപാടിക്കിടെ പിഷാരടി ഈ കറുത്ത വജ്ര മോതിരത്തെക്കുറിച്ച് ചോദിച്ചിരുന്നു.

ശ്രീകുമാർഅത് എവിടെ നിന്നാണ് വാങ്ങിയതെന്നും അതിന് പിന്നിലെ കഥയെന്താണെന്നും ചോദിക്കുമ്പോൾ, എം ജി ഡോക്ടറെക്കുറിച്ച് സംസാരിക്കുന്നു. തന്റെ ഒരു സുഹൃത്ത് ആയ മോന്സന്‍ ഡോക്ടര്‍ തന്നതാണ് എന്നും, ഇതുപോലെ അനവധി ആന്റിക് കളക്ഷന്‍ ഉണ്ടെന്നും പറയുന്നു.

ഇത് മോൺസന്റെ സമ്മാനമാണെന്നും പറഞ്ഞു. ഈ മോതിരം 60 ലക്ഷം രൂപ വിലമതിക്കുന്ന ഒരു പുരാതന മോതിരമാണെന്ന് പറഞ്ഞാണ് എം.ജി.അണ്ണന് സമ്മാനമായി നൽകിയത്. എന്നിരുന്നാലും, മോതിരത്തിന്റെ വില 300 രൂപ മാത്രമാണ്. അത് ഒരു ആന്റിക് സാധനം അല്ലെന്നും ഇപ്പോള്‍ പുറത്ത് വന്നു.

ഇതോടെ എം ജിക്ക് ട്രോള്‍ മഴ തന്നെയാണ് സോഷ്യല്‍ ലോകം സമ്മാനിച്ചത്. ആരാധകരും മറ്റു സാധാരണക്കാര്‍ അടക്കം ട്രോള്‍ വരി വിതറാന്‍ തുടങ്ങി. മോന്സന്‍ മണ്ടന്‍ ആകിയവരുടെ ലിസ്റ്റില്‍ മുന്നില്‍ തന്നെയായി എം ജി ഇപ്പോള്‍. മാത്രമാല്‍ ഒട്ടനവധി സിനിമ നടന്മാരും ഇതിന്റെ കൂടെ പറ്റിക്കപെട്ടു..