സ്വന്തമായി പശുവിനെ കറന്ന് പാൽ കൊണ്ട് ചായകുടിച്ച സന്തോഷമാണ് പങ്കുവെച്ച് നിവേദ

വെറുതെയല്ല ഭാര്യ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമായിരുന്നു നിവേദ തോമസ്. ജയറാം, ഗോപിക നായകന്മാരായ ചിത്രത്തിൽ ഇരുവരുടെയും മകളുടെ കഥാപാത്രമായിരുന്നു താരത്തിനു ലഭിച്ചിരുന്നത്.

കമലഹാസൻ നായകനായി എത്തിയ പാപനാശത്തിലും, രജനീകാന്ത് ചിത്രം ദർബാറിലുമെല്ലാം താരം നിറ സാന്നിധ്യമായി. 2006 ഉത്തര എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം വെറുതെ ഒരു ഭാര്യ, കുരുവി മധ്യവേനൽ,പ്രണയം, ചാപ്പാകുരിശ്, പോരാളി, തട്ടത്തിൻ മറയത്ത്, റൊമൻസ്,ജില്ല,മണിരത്നം, പാപനാശം, ജെൻറിൽമാൻ, ജയ് ലവകുശ, തുടങ്ങിയ ചിത്രങ്ങളിലൂടെ എല്ലാം ശ്രദ്ധനേടിയിരുന്നു.

ഈ വർഷം വിശ്വാസ തുടങ്ങിയ തെലുങ്ക് ചിത്രത്തിലും താരം അഭിനയിച്ചിരിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും എല്ലാം തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. കുഞ്ചക്കോബോബൻ നായകൻ ആയിരുന്ന റോമൻസ് എന്ന ചിത്രത്തിലും താരത്തിന്റെ സാന്നിധ്യം കാണുവാൻ സാധിക്കും.

ഇൻസ്റ്റഗ്രാമിൽ ഗ്രാമിന് 30 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്.

ഇപ്പോൾ സ്വന്തമായി പശുവിനെ കറന്ന് പാൽ കൊണ്ട് ചായകുടിച്ച് സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പശുവിനെ കറക്കുന്ന വീഡിയോയും നിവേദ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് വല്ലാത്ത സന്തോഷം തോന്നി എന്നാണ് താരം കുറിച്ചിരിക്കുന്നത്.

താരത്തിന്റെ ഈ വീഡിയോയും സോഷ്യൽ മീഡിയ മുഴുവനായും ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായ ചാപ്പാകുരിശ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാലതാരം എന്ന നിലയിൽ ആയിരുന്നു താരം സിനിമയിലേക്ക് വന്നിരുന്നത്. പിന്നീട് താരം നായികയായി മാറുകയായിരുന്നു.