പുട്ടുപാട്ട് പാടി മമ്ത; ‘ഡബിൾ ഹോഴ്സ്’ കമ്പനിയുടെ പരസ്യം വൈറൽ

സോഷ്യൽ മീഡിയയിൽ പുതിയ തരംഗം തീർത്തിരിക്കുകയാണ് മമ്ത മോഹൻദാസിന്റെ ‘പുട്ടുപാട്ട്’. ഭക്ഷ്യപദാർത്ഥ നിർമാണ കമ്പനിയായ ഡബിൾ ഹോഴ്സിനു വേണ്ടിയാണ് മമ്ത ഈ പുട്ടുപാട്ട് പാടിയിരിക്കുന്നത്. പുട്ട് ഇഷ്ടപെടുന്ന എല്ലാവർക്കുമായാണ് ഈ പാട്ട് കമ്പനി സമർപ്പിച്ചിരിക്കുന്നത്. പുട്ടിനെ കുറിച്ച് എത്ര പാട്ടുകൾ വന്നാലും മലയാളികൾക്ക് അതൊരു ആഘോഷമായിരിക്കും. അത്രത്തോളം നമുക്ക് പ്രിയപ്പെട്ട ഭക്ഷണമാണല്ലോ നമ്മുടെയൊക്കെ പുട്ട്.

‘ഡബിൾ ഹോഴ്സ്’ കമ്പനിയുടെ പരസ്യമായാണ് ഈ ഗാനം പുറത്തിറങ്ങിയതെങ്കിലും ഒരു പരസ്യത്തിനപ്പുറം ജനശ്രദ്ധ ഇപ്പോൾ തന്നെ പുട്ടുപാട്ട് നേടിക്കഴിഞ്ഞു. മമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രം പാട്ടിന് ചുവട് വയ്ക്കുന്നു. ഗാനത്തിലെ വരികൾ മനു മഞ്ജിത്തും ഈണം പകർന്നിരിക്കുന്നത് പി. എസ് ജയ്ഹരിയുമാണ്.

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. വളരെ ആരോഗ്യപ്രദവും എന്നാൽ രുചികരവുമാണ് എന്നതാണ് മലയാളികൾക്ക് പുട്ട് പ്രിയങ്കരമാവാൻ ഉള്ള കാരണം. മലയാളിതനിമ നിറഞ്ഞ ഒരു വിഭവം. പുട്ട് കഴിക്കാത്ത മലയാളികൾ ഉണ്ടാവില്ല. അത്രത്തോളം കേരളീയമായ ഒരു ഭക്ഷണമാണ് പുട്ട്. പുട്ടിനെ ഇത്രത്തോളം ഇഷ്ടപെടുന്ന ഒരു ജനത ഈ പുട്ട്പാട്ടിനെ വൈറൽ ആക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.