തന്റെ ആദ്യരാത്രി കുളം ആക്കാൻ ഇരിക്കുകയാണ് അവർ – ഷംന കാസിം

ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ താരമായിരുന്നു ഷംന കാസിം. നായികയായി മാത്രമായിരുന്നില്ല ഷംന കാസിം മലയാളികൾക്ക് മുൻപിലേക്ക് എത്തിയിരുന്നത്. ഒരു മികച്ച നർത്തകിയായി കൂടിയായിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലും എല്ലാം സജീവമായിരുന്നു താരം.

മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരത്തെ തേടിയെത്തിയത് അന്യ ഭാഷയിലായിരുന്നു. ചട്ടക്കാരി എന്ന മലയാള ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. പക്ഷേ കൂടുതൽ താരത്തെ ശ്രദ്ധിക്കപ്പെടുവാനോ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനോ അത് കാരണം ആയില്ല.

മഞ്ഞു പോലെ ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ഷംനകാസിം മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. താരത്തിന് തമിഴ് ലോകത്ത് ചിന്ന അസിൻ എന്ന വിളിപ്പേര് ഉണ്ട്.

ഇളയദളപതി വിജയ് താരത്തെ അങ്ങനെയാണ് വിളിക്കുന്നത്. ഇപ്പോൾ താൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയതിന്റെ രസകരമായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന. കുട്ടിക്കാലത്ത് താൻ കാണിച്ചു കൂട്ടിയ കുസൃതിയെ പറ്റിയാണ് ഇപ്പോൾ ഷംന ഓർത്ത് പറയുന്നത്.

തനിക്ക് നാല് വയസ്സുള്ളപ്പോഴായിരുന്നു മൂത്ത ഇത്താത്തയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ആദ്യദിനം രാത്രിയായപ്പോൾ താൻ ഇത്തയുടെ മുറിയിലെ കട്ടിലിൽ സ്ഥാനംപിടിച്ചു. ഇക്കാക്ക മൊത്തത്തിൽ കിളി പോയി. ഞാൻ പറഞ്ഞു ഇക്കാക്ക കിടന്നോളൂ ഞാൻ ഇവിടെ സൈഡിൽ ഇത്താത്തയുടെ അടുത്താണ് കിടക്കുന്നത് എന്ന്.

മമ്മി വന്നു പറഞ്ഞു ഇന്ന് മോളെ എൻറെ അടുത്ത് കിടന്നാൽ മതി എന്ന്. ഞാൻ പറഞ്ഞു ഞാൻ എന്നും ഇത്താത്തയുടെ കൂടെയാ കിടക്കുന്നത് ഇന്നും അങ്ങനെ കിടക്കുന്നു.ബന്ധുക്കൾ എല്ലാവരും എനിക്ക് പല മോഹനവാഗ്ദാനങ്ങൾ നൽകി.

എങ്കിലും ഞാൻ അതിലൊന്നും വീണില്ല. ഒരു കുലുക്കവുമില്ല. ഇക്കാക്ക പറഞ്ഞു സാരം ഇല്ല. ഇവിടെ കിടന്നോട്ടെ എന്ന്.പിന്നീട് സംഭവിച്ചത് ആയിരുന്നു ട്വിസ്റ്റ്‌. തനിക്ക് ചെറുപ്പത്തിൽ മൂത്രമൊഴിക്കുന്ന അസുഖം ഉണ്ടായിരുന്നു.

അന്ന് രാത്രി ഞാൻ അവരുടെ ബെഡിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഇപ്പോഴും ഇക്കാക്ക അത് പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്.അവർ പറയുന്നത് ഞാൻ അവരുടെ ആദ്യരാത്രി കുളമാക്കി പോലെ അവർ എന്റേത് കുളമാക്കും എന്നാണ്.