നടി ഗോപികയുടെ കാര്യം തന്നെ നോക്കൂ.. വിവാഹമെന്നത് തലയിൽ വരച്ച ഒരു വരയാണ് കാവ്യ മാധവൻ.

ഒരുകാലത്ത് മലയാളികളെല്ലാം ആരാധിച്ചിരുന്ന ഒരു നടിയായിരുന്നു കാവ്യാമാധവൻ..എന്നാൽ പിന്നീട് ആ ആരാധനയിൽ ഒരല്പം മങ്ങൽ ഏറ്റു. കാവ്യയുടെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ തന്നെ ആയിരുന്നു അതിന് കാരണം.

കാവ്യയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വന്നാൽപോലും വലിയതോതിലുള്ള സൈബർ ആക്രമണം ആണ് ഇപ്പോൾ നേരിടേണ്ടിവരുന്നത്. ഇപ്പോൾ ഈ ഒരു സാഹചര്യത്തിൽ കാവ്യയുടെ പഴയ അഭിമുഖങ്ങൾ ഒക്കെയാണ് ശ്രദ്ധനേടുന്നത്. ദിലീപുമായുള്ള വിവാഹത്തിന് മുൻപ് കാവ്യ പറയുന്ന ഓരോ കാര്യങ്ങളും ഈ ആളുകൾ വീണ്ടും കുത്തിപ്പൊക്കി കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്.

ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് വിവാഹത്തിനുമുൻപ് കാവ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെയാണ്. വിവാഹമെന്നത് തലയിൽ വരച്ച ഒരു വരയാണ്.നടി ഗോപികയുടെ കാര്യം തന്നെ നോക്കൂ.

ഞങ്ങളെല്ലാവരും ഏകദേശം ഒരേ പ്രായക്കാരാണ്. അവൾക്ക് വിവാഹം നോക്കി തുടങ്ങുന്നു എന്ന് പറഞ്ഞതിന്റെ രണ്ടാഴ്ച മുൻപ് ഞങ്ങൾ തമ്മിൽ കണ്ടിരുന്നു. വിവാഹം ആയിട്ടില്ല കുറച്ചൊക്കെ നോക്കി വച്ചിട്ടുണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. എന്നാൽ അടുത്താഴ്ച അവൾ വിളിച്ചു പറയുന്നു അത് സെറ്റായി.

തൽക്കാലം ആരോടും പറയണ്ട അടുത്ത സുഹൃത്തുക്കൾ മാത്രം അറിഞ്ഞാൽ മതി എന്ന്. പിന്നീട് പബ്ലിക് ആവുകയായിരുന്നു. ഇങ്ങനെയല്ലേ ഓരോ മാറ്റവും ജീവിതത്തിൽ ഉണ്ടാകുന്നത്. ഞാനും ഗോപികയും ഞങ്ങളെല്ലാവരും വിവാഹം ഉറപ്പിക്കുന്നതിനു മുൻപ് ഒരാഴ്ച മുന്നേ കണ്ട് കാര്യങ്ങൾ ഒക്കെ സംസാരിച്ചതാണ്.

ഞാനും ഭാവനയും ഗോപികയും കൂടിയായിരുന്നു റിമിടോമിയുടെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി പോയത്. അവിടെ എത്തിയപ്പോൾ എന്തെല്ലാം കാര്യങ്ങൾ സംസാരിച്ചു. അടുത്തയാഴ്ച ഗോപികയുടെ വിവാഹം ആയിരിക്കുമെന്ന് ഞങ്ങളാരും വിചാരിച്ചിരുന്നില്ല. പുതിയ ജീവിതത്തിലേക്ക് അവൾ പോകാൻ തുടങ്ങുകയാണ് എന്ന് ഞങ്ങളോ അവളോ അറിഞ്ഞിരുന്നില്ല.

എൻഗേജ്മെൻറ് കഴിഞ്ഞ ഒരാഴ്ച ആവുമ്പോഴേക്കും കല്യാണവും കഴിഞ്ഞു. റിസപ്ഷൻ വളരെ പെട്ടെന്ന്, അയർലണ്ടിലേക്ക് പോവുകയും ചെയ്തു. കുറഞ്ഞ സമയങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് അവളുടെ ജീവിതത്തിൽ സംഭവിച്ചത്…? ആ സമയത്തെ എൻറെ വീട്ടിലും കല്യാണം നോക്കുന്നുണ്ടായിരുന്നു.

എൻറെ ജീവിതത്തിലും ഇതുപോലെ ഒക്കെ ആയിരിക്കും. രണ്ടുനിലയുള്ള വീടിനോട് ഒന്നും തനിക്ക് താൽപര്യമില്ലെന്നും കാവ്യ പറയുന്നു. ഒരു കൊച്ച് വീട് ആയിരിക്കണം. ഒരു ഗ്രാമപ്രദേശം ആയിരിക്കണം. ചെറിയ വീട് വേണം. ജോലിക്കൊന്നും ആളെ കിട്ടാതെ വരുമ്പോൾ നമുക്ക് തന്നെ എല്ലാ ജോലിയും ചെയ്യാൻ കഴിയണം.

നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറി ഒക്കെ വീട്ടിൽ ഉണ്ടാവണം. വീട്ടിൽ പശു ഒക്കെ വേണം. അതൊക്കെ വലിയ ആഗ്രഹങ്ങൾ ആണെന്നാണ് കാവ്യ പറയുന്നത്. ഗോസിപ് ഇല്ലെങ്കിൽ ജീവിതം ഇല്ല എന്ന സ്ഥിതിയാണ് ഇപ്പോൾ എന്നും താരം പറഞ്ഞിരുന്നു.