അതിഥികളോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്നാണ് ആരാധകരുടെ സംശയം.. താരങ്ങളെ കുളത്തിലെക്ക് തള്ളിയിട്ടത് ഇങ്ങനെ

ഏഷ്യാനെറ്റിൽ ഏറ്റവും മികച്ച ടിആർപി റേറ്റിംഗുള്ള പരമ്പരയാണ് കസ്തൂരിമാൻ. റബേക്ക സന്തോഷാണ് ഈ സീരിയലിലെ നായിക. പരമ്പര തുടങ്ങി അധികം വൈകാതെ തന്നെ പ്രേക്ഷകരെ കീഴടക്കാൻ റെബേക്കയ്ക്ക് കഴിഞ്ഞു. മിനിസ്‌ക്രീനിലെ കുട്ടിക്കാലമായിരുന്നു റെബേക്കയുടെ അഭിനയ ജീവിതം.

ഇതിന് മുമ്പും നായികയായി പ്രേക്ഷകരിലേക്ക് എത്താൻ കഴിഞ്ഞെങ്കിലും കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. സംവിധായകൻ ശ്രീജിത്ത് വിജയനെയാണ് നടി ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവാഹ ചടങ്ങിൽ നിന്ന് എടുത്ത ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചത്. കുട്ടനാടൻ മാർപ്പാപ്പയുടെയും മാർഗംകളിയുടെയും സംവിധായകൻ ശ്രീജിത്ത് വിജയനാണ്.

എറണാകുളത്തെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. റബേക്കയുടെ സഹതാരങ്ങളും സിനിമാ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ ചടങ്ങുകൾക്കിടയിൽ റബേക്കയുടെ സഹപ്രവർത്തകരായ പ്രതീക്ഷയേയും ഹരിതയേയും കുളത്തിലേക്ക് തള്ളിയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ആഘോഷത്തിനിടെ നടത്തിയ ചെറിയ തമാശയാണെങ്കിലും പിന്നീട് ഏറെ വിമർശനങ്ങളാണ് നടി നേരിട്ടത്. വിവാഹത്തിന് ക്ഷണിക്കുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് ആരാധകർ ചോദിക്കുന്നു. സംഭവം തമാശ ആണെങ്കിലും ചില ആരാധകരില്‍ ഒരു നെഗ്ടീവ് ഫീല്‍ ഉണ്ട്..