പൃഥ്വിരാജിനൊപ്പം നായികയായി ഒരിക്കല്‍ അഭിനയിക്കണം🥳🥳.. മാത്രമല്ല ഒരു കിടിലന്‍ ഐറ്റം ഡാന്‍സും കളിക്കാന്‍ റെഡിയാണ്💃🏻💃🏻.. മിനി റിച്ചാര്‍ഡ്‌ കാണുന്ന സ്വപനങ്ങള്‍ ഇങ്ങനെ…😇😇


ഗ്ലാമർ വേഷത്തിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് മിനി റിച്ചാർഡ്. ചില മലയാള സിനിമകളിലും മിനി അഭിനയിച്ചിട്ടുണ്ട്. മഴവിൽ എന്ന ആൽബത്തിലും നടി അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ മാത്രമല്ല സീരിയലുകളിലും അഭിനയിക്കാൻ തയ്യാറാണ് മിനി റിച്ചാർഡ്. നേരത്തെ ആൽബത്തിലെ ചൂടൻ രംഗങ്ങൾ വിവാദമായിരുന്നു, പിന്നീട് ഇത് ട്രോളന്മാരും സദാചാരവാദികളും സ്വീകരിച്ചു.


വിവാദങ്ങൾക്കിടയിൽ ഹിറ്റായി മാറിയ ആൽബം മഴവിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ദിവസങ്ങളിൽ മിനി റിച്ചാർഡ് നടത്തിയ ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


മലയാളത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്യാൻ തയ്യാറാണെന്നും അതിനുള്ള സൗന്ദര്യവും വഴക്കവും തന്റെ ശരീരത്തിനുണ്ടെന്നും മലയാളത്തിന്റെ സൂപ്പർ സ്റ്റാർ പൃഥ്വിരാജിനൊപ്പം നായികയായി അഭിനയിക്കാൻ അവസരം ലഭിക്കണമെന്നും മിനി റിച്ചാർഡ് പറയുന്നു.