സ്റ്റാര്‍ മാജിക്കിലുടെ ആരാധകരുടെ പ്രിയപ്പെട്ടവളായിമാറിയ സീരിയല്‍ താരത്തിന്‍റെ വിവാഹം കഴിഞ്ഞു.. വരന്‍ ഇദ്ദേഹമാണ്

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് തൻവി എസ് രവീന്ദ്രൻ. താരത്തിന് നിരവധി ആരാധകരുണ്ട്. മൂന്നുമണി എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചു.

എന്നാൽ ഫ്‌ളവേഴ്‌സ് ചാനലിലെ ‘സ്റ്റാർ മാജിക്’ എന്ന പരിപാടിയിലൂടെയാണ് താരം ആരാധകർക്കിടയിൽ ജനപ്രിയയായത്. ഷോയ്ക്ക് ശേഷം തൻവി ആരാധകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ തൻവി ആരാധകർക്ക് സന്തോഷവാർത്ത. നടി വിവാഹിതയാണ്.

തൻവി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വിവാഹ വിവരം പങ്കുവെച്ചത്. ദുബായിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന മുംബൈ സ്വദേശി ഗണേഷാണ് തൻവിയുടെ വരൻ. പരമ്പരാഗത ഹിന്ദു ആചാരമായിരുന്നു വിവാഹം.

വീഡിയോയിലൂടെയാണ് താരം തന്റെ വിവാഹ വിവരം ആരാധകരെ അറിയിച്ചത്. ‘ഇത് എന്റെ ദിവസമാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തൻവിയുടെ അച്ഛൻ മകളുടെ കൈപിടിച്ച് സമ്മാനം നൽകുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്.

പോസ്റ്റിന് പിന്നാലെ താരത്തിന്റെ വിവാഹത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. എന്നാൽ കൊവിഡ് സമയമായതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കാസർകോട് സ്വദേശിനിയായ തൻവി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഏവിയേഷൻ പഠിച്ചു.

മോഡലിങ്ങിനായി വിമാനത്താവളത്തിൽ നിന്ന് രാജിവെച്ച നടി പിന്നീട് സീരിയൽ രംഗത്ത് സജീവമായി. മൂന്നാംമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മിക്ക വില്ലൻ വേഷങ്ങളും നടിയെ തേടിയെത്തി. ജെന്നിഫറിന്റെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. എന്നാൽ സ്റ്റാർ മാജിക്കിലൂടെയാണ് താരം ആരാധകരുടെ പ്രിയങ്കരിയായത്.