ഒരു ചെറിയ അശ്രദ്ധ മതി വലിയ ദുരിന്തം ഉണ്ടാവാന്‍.. അണകെട്ട് തുടന്നത് അറിയാത് പുഴയില്‍ ഇറങ്ങി ഫോട്ടോഷൂട്ട്‌ നടത്തി.. ഫോട്ടോഷൂട്ട്കാര്‍ ശ്രദ്ധിക്കുക

ഡാം തുറന്നതറിയാതെ വെള്ളച്ചാട്ടത്തിനരികിൽ നിന്ന് ഫോട്ടോയെടുത്ത് തലനാരിഴക്കാണ് വധൂവരന്മാർ രക്ഷപ്പെട്ടത്. രാജസ്ഥാനിൽ പ്രീ വെഡ്ഡിംഗ് ഷൂട്ടർമാർ അറസ്റ്റിൽ നവംബർ 9 ന് രാജസ്ഥാനിലെ ചിറ്റോർഗഡിലാണ് സംഭവം.

വെള്ളച്ചാട്ടത്തിന് സമീപത്തെ പാറയിൽ വധൂവരന്മാർ ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു. എന്നാൽ സമീപത്തെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം ജലനിരപ്പ് ഉയർന്നതോടെയാണ് സംഘം കുടുങ്ങിയത്.

വധുവും വരനുമായ ആശിഷ് ഗുപ്തയും ശിഖയും വെള്ളച്ചാട്ടത്തിൽ കുടുങ്ങി. സുഹൃത്തുക്കളായ ഹിമാൻഷു, മിലൻ, ഫോട്ടോഗ്രാഫർ എന്നിവർക്കൊപ്പമാണ് ചൂലിയ വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോഷൂട്ടിന് ഇവർ എത്തിയത്.

എന്നാൽ ഇതിനിടെ റാണാ പ്രതാപ് സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുകയായിരുന്നു. തുടർന്ന് പ്രദേശത്ത് ജലനിരപ്പ് അതിവേഗം ഉയർന്നു. പെട്ടെന്നുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ ഒഴികെ ആർക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറാനായില്ല.

ഫോട്ടോഗ്രാഫർ സംഭവം അറിയിച്ചതിനെത്തുടർന്ന് ഉടൻ തന്നെ പോലീസും പാരാമെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി.