ഫോര്‍ട്ട്‌കൊച്ചി വഴിയോരത്തുടെ ബിസ്ക്കറ്റും കയ്യില്‍ പിടിച്ച് ഒരു പിഞ്ചു ബാലന്‍.. അവസാനം സംഭവിച്ചത് ഇങ്ങനെ..

കൊച്ചിയിലെ തെരുവുകളിൽ ബിസ്‌ക്കറ്റുമായി അലയുന്ന ബാലൻ; അവസാനം എന്താണ് സംഭവിച്ചതെന്ന് നോക്കൂ. കൊച്ചി ഫോർട്ട് നെഹ്‌റു പാർക്കിന് സമീപം രണ്ട് വയസുകാരനെ മാതാപിതാക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നെഹ്‌റു പാർക്കിന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളെ കാണാതാവുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല.

കുട്ടിയെ കണ്ടെത്തുമ്പോൾ കുട്ടിയുടെ കൈയിൽ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണുണ്ടായിരുന്നത്. ഭാഷാ സഹായിയോട് സംസാരിച്ചപ്പോൾ കുട്ടി അസമീസ് ആണെന്നും പേര് രാഹുൽ ആണെന്നും മനസ്സിലായി. അമ്മയുടെ പേര് പ്രിയങ്ക എന്നാണ് കുട്ടി പറഞ്ഞത്.

ഭക്ഷണം എന്ന വാക്ക് മാത്രമാണ് കുട്ടി മലയാളത്തിൽ പറഞ്ഞത്. വൈദ്യപരിശോധനയിൽ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കളമശ്ശേരിയിലെ കുട്ടികളുടെ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.