ട്രോളിന്‍റെ ചാകര മുകേഷ് ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ തരംഗം കുഞ്ഞാലി നിനക്കെന്നെ മനസിലായോടെയ് കുഞ്ഞാലി… ധര്‍മ്മോത്തെ,, അളിയാ നരാജവാ നീ..

എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ – മുകേഷ് – പ്രിയദര്‍ശന്‍ കൂട്ടുകെട്ട്.
മൂന്ന് പേരും ഒന്നിച്ച സിനിമകളും അതിലെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തുവെയ്ക്കുന്നതാണ്.

പ്രിയദര്‍ശന്‍ സിനിമകളില്‍ തുടക്കകാലം മുതല്‍ തന്നെ മോഹന്‍ലാലും മുകേഷും സജീവമാണ്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂം മോഹന്‍ലാല്‍ – മുകേഷ് – പ്രിയദര്‍ശന്‍ കൂട്ടുകെട്ട് ഒന്നിക്കുകയാണ്.

ചിത്രത്തില്‍ ധര്‍മ്മോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് മുകേഷ് എത്തുന്നത്. ചിത്രത്തില്‍ മുകേഷിന്റെയും മോഹന്‍ലാലിന്റെയും സംഭാഷണങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന തരത്തിലുള്ള ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുന്നത്.

മുകേഷിന്റെ ഹിറ്റ് ഡയലോഗുകള്‍ കുഞ്ഞാലി മരക്കാറും ധര്‍മ്മോത്ത് പണിക്കരും പറഞ്ഞാല്‍ എങ്ങിനെയുണ്ടാകുമെന്ന തരത്തില്‍ നിരവധി ട്രോളുകള്‍ സിനിമാ ഗ്രൂപ്പുകളിലും നിറയുന്നുണ്ട്.

വന്ദനം, കാക്കകുയില്‍, അറബിയും ഒട്ടകവും, ഓടരുത് അമ്മാവാ ആളറിയാം, അക്കരെ നിന്നൊരു മാരന്‍, തുടങ്ങിയ സിനിമകളിലെ ഡയലോഗുകളാണ് ട്രോളുകളില്‍ നിറയുന്നത്.

സംഭാഷണങ്ങളില്‍ ചിലത്,
ടെലിസ്‌കോപ്പിലൂടെ പറങ്കികളെ വീക്ഷിച്ച്‌ കൊണ്ടിരിക്കുന്ന കുഞ്ഞാലിയും മുകേഷ് അണ്ണനും
കുഞ്ഞാലി ടെലസ്‌കോപ്പ് തട്ടിപറിച്ച ശേഷം
മുകേഷ് : പണ്ടും നിന്നെ എന്തെങ്കിലും കാര്യത്തിന് കൂട്ടീട്ടുണ്ടോ എരണക്കേട് അച്ചിട്ടതാ..
കുഞ്ഞാലി : ഈയ്യ് എന്താ പഹയാ കണ്ടേ..
മുകേഷ് : ഉം..
കുഞ്ഞാലി : എന്തോന്ന്..?
മുകേഷ് : പറങ്കികളുടെ രാജ്ഞിയുടെ ഫുള്‍ നേക്കഡ്..
കുഞ്ഞാലി : അയ്യേ ഫുള്‍ നേക്കട്. ആദ്യ ദെവസൊന്നും അനക്ക് ഫുള്‍ നേക്കഡ്് കാണാനൊക്കൂലാ..

എടാ മഹാപാപികളെ യുദ്ധം നടക്കാന്‍ പോണെന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പിച്ച നിന്റെ ഒക്കെ നാവു പുഴുത്ത് പോകുമെടാ,
അതിനിപ്പോ വിഷമിക്കുകയാണോ സന്തോഷിക്കുകയല്ലേ വേണ്ടത്, സന്തോഷിച്ചാട്ട്, സന്തോഷിച്ചാട്ട്.
പറങ്കികള്‍ യുദ്ധത്തിന് വന്നപ്പോ പണിക്കര്‍ നൈസായി് സ്‌കൂട്ടായി –
ഹലോ എവിടാണ്,, കണ്ടിട്ട് കുറെയായല്ലോ..

ഗവാത്ത് ഇന്ത ഹറാമി
കുഞ്ഞാലി എന്ത് കുലീനനായ മനുഷ്യന്‍

അപ്പൊ കുഞ്ഞാലിക്ക് ഞാന്‍ മലയാളത്തില്‍ പറഞ്ഞത് മനസ്സിലായില്ലേ??
എന്നാ ഇംഗ്ലീഷില്‍ പറയാം.
Your heroine.. That Portuguese princess.. She has not come-!

എടാ ധര്‍മ്മോത്തെ നീ രാജാവാ, പുല്ല് നിനക്ക് എന്നെ മനസിലായോടെയ് കുഞ്ഞാലി
മുകേഷ് : ഇടിവെട്ടിയവനെ പാമ്ബ് കടിച്ചു
മോഹന്‍ലാല്‍ : ഏഹ് എവിടെ വച്ചു
മുകേഷ് : സാമൂതിരിയുടെ കൊട്ടാരത്തില്‍ വച്ചു
മോഹന്‍ലാല്‍ : എപ്പോ ?
മുകേഷ് : ഒരു ഏഴ് ഏഴര ആയിക്കാണും
മോഹന്‍ലാല്‍ : എപ്പോ ഞാന്‍ അറിഞ്ഞില്ലലോ
മുകേഷ് : എടാ പുല്ലേ നമ്മുടെ അവസ്ഥയെ കുറിച്ച്‌ പറഞ്ഞത് ആണ്

കുഞ്ഞാലി: ഇവിടെ എവിടെ കിടക്കും?
മുകേഷ്: നിനക്ക് വേണമെങ്കില്‍ ആ മൂലക്ക് എവിടെയെങ്കിലും കിടക്കാം. അല്ലെങ്കില്‍ പുറത്ത് വാസ്‌കോഡ ഗാമയുടെ കൂടെ കിടക്കാം.
കുഞ്ഞാലി: വാസ്‌കോഡ ഗാമയാ?
മുകേഷ്: ആഹ്! ഇവിടുത്തെ ചാവാലി പട്ടിക്ക് പുള്ളാരിട്ടിരിക്കുന്ന പേരാ.
ഡേ ഡേ ഡേയ് പറങ്കി പിള്ളേരെ ഒന്നും അടുപ്പിക്കല്ല് തലയില്‍ കേറിയിരുന്ന് നിരങ്ങും.