സെ, ക്‌, സ്, വര്‍ക്ക് ചെയ്തിട്ടുണ്ട്.. ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു കിടന്നുറങ്ങി, ജീവിതം പറഞ്ഞ് ദീപ്തി കല്യാണിയുടെ ജീവിത കഥ..

ആദ്യ ട്രാൻസ്‌ജെൻഡർ കവർ ഗേളായി ഒരു മാഗസിനിൽ വന്നതോടെയാണ് ദീപ്തി കല്യാണിയെ മലയാളികൾ അറിയുന്നത്. നർത്തകിയും മോഡലും സോഷ്യൽ മീഡിയയിൽ സജീവമാണ്. സ്വാസിക വിജയ് അവതരിപ്പിച്ച റെഡ് കാർപെറ്റ് ഷോയിൽ ദീപ്തി ഉണ്ടായിരുന്നു.

ചടങ്ങിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങളാണ് അവർ തുറന്ന് പറഞ്ഞത്. കൂട്ടുകാർ കളിയാക്കുന്നത് കേട്ട് വീട്ടിൽ വന്ന് ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് ദീപ്തി പറയുന്നു. ഏട്ടൻ വീട്ടിൽ വന്ന് കൂട്ടുകാർ എന്നെ കുറിച്ച് ചോദിക്കുന്നു എന്നും കളിയാക്കുന്നു എന്നും പറഞ്ഞ് ശല്യം ചെയ്യും.

എന്നിട്ട് അവർ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാൻ മറ്റൊരിടമില്ലായിരുന്നു. ഗുരുവായൂർ ബസ് സ്റ്റാൻഡിൽ ഞാൻ പത്രം വിരിച്ച് നിലത്ത് കിടക്കുകയായിരുന്നു. അന്ന് ശീതൾ എന്നെ കണ്ടെത്തി. അവളെന്നെയും കൂട്ടി ബാംഗ്ലൂരിലേക്ക് പോവുകയാണ് ചെയ്യ്തത് എന്നും, ദീപ്തി പറഞ്ഞു.

ബാംഗ്ലൂരിൽ എത്തിയ അവൾ ഒരു മുഴുനീള സ്ത്രീയാകാൻ തീരുമാനിച്ചു. അതിനായി പണം സമ്പാദിക്കാൻ തെരുവിൽ യാചിക്കുകയും ലൈം, ഗി, ക, ത്തൊ, ഴിൽ, വരെ ചെയ്യുകയും ചെയ്തു. ഒരു പൂർണ്ണ സ്ത്രീയാകാൻ ഞാൻ ആഗ്രഹിച്ചു. അതിനുള്ള ഏക മാർഗം ശസ്ത്രക്രിയയാണ്.

അതിനായി പണമുണ്ടാക്കാനുള്ള എല്ലാ വഴികളും നോക്കിയെങ്കിലും ആരും ജോലി തന്നില്ല. അങ്ങനെ ഞാൻ ഭിക്ഷാടനവും സെക്‌സ് ജോലിയും ചെയ്തു. അതിൽ നിന്ന് സമ്പാദിച്ച പണം കൊണ്ടാണ് എനിക്ക് ശസ്ത്രക്രിയ നടത്തിയത്, ഇപ്പോൾ ഞാൻ ഒരു സമ്പൂർണ്ണ സ്ത്രീയാണ്, ”നടി പറഞ്ഞു.

PHOTOS

PHOTOS

PHOTOS

PHOTOS