ചുംബന രംഗങ്ങളും ഗ്ലാമാറസ് വേഷങ്ങളും ഒന്നും എനിക്ക് ഒരു പ്രശ്നമല്ല.. അനാർക്കലി മറക്കാരിന്റെ ലിപ് ലോക്ക് ഒക്കെയായി… മാരക വേര്‍ഷന്‍..

in Daily Updates

ആറു സ്ത്രീകളുടെ കഥ പറയുന്ന ബി 32 മുതൽ 44 വരെ എന്ന പുതിയ സിനിമ ഏപ്രിൽ ആദ്യവാരം തിയറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത. രമ്യാ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, ബി.അശ്വതി, റെയ്ന രാധാകൃഷ്ണൻ എന്നിവരാണു സിനിമയിലെ പ്രധാന കഥായോത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ.

യുവ വനിതാ സംവിധായകയായ ശ്രുതി ശരണ്യമാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ശ്രുതിയുടെ ആദ്യ ചിത്രമാണിത് എന്നതും പ്രേക്ഷകർക്കിടയിൽ ഈ സിനിമയുടെ വിശേഷങ്ങളെ സജീവമായി നിലനിർത്തുന്നുണ്ട്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെയും ഒരു ട്രാൻസ്മാൻ്റെയും കഥയാണ് ഈ ചിത്രം പറയുന്നത്.


അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് സിനിമയെ പ്രേക്ഷക കാത്തിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ വനിതാ സംവിധായകരുടെ സിനിമ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെഎസ്എഫ്സിസി) ചിത്രം നിർമിച്ചിരിക്കുന്നത്.

ചലച്ചിത്ര മേഖലയിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് വിമെൻ സിനിമ പ്രോജക്ട്. ബി 32″ മുതൽ 44″ വരെ എന്ന സിനിമയുടെ അണിയറ സംഘത്തിൽ മുപ്പതോളം വനിതകളാണ് പ്രവർത്തിച്ചിട്ടുള്ളത് എന്നതും സ്ത്രീകളുടെ വീക്ഷണത്തിലൂടെയാണ് ചിത്രം കഥ പറയുന്നത് എന്നതും പ്രസക്തമാണ്.

ഇപ്പോൾ ബി 32″ മുതൽ 44″ വരെ എന്ന സിനിമയിലെ പുതിയ ഗാനം റിലീസായിരിക്കുകയാണ്. ലിപ്‌ലോക്ക് രംഗങ്ങളെ കൊണ്ട് സമ്പുഷ്ടമാണ് വീഡിയോ ഗാനം എന്നത് കൊണ്ടും വരികളിൽ നിറഞ്ഞ ആശയങ്ങൾ കൊണ്ടും വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയത്. പാറിപ്പറക്കുവാൻ ചിറകു തായോ എന്ന് തുടങ്ങുന്ന ഗാനം ആണ് ഇപ്പോൾ റിലീസായിരിക്കുന്നത്.


വളരെ പെട്ടന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ വീഡിയോക്ക് സാധിച്ചിട്ടുണ്ട്. ലിപ്‌ലോക്ക് രംഗങ്ങളിൽ അനാർക്കലി മരിക്കാർ കിടിലൻ അഭിനയം ആണ് കാഴ്ചവെച്ചിരിക്കുന്നത് എന്നും ആരാധകരെ ത്രസിപ്പിക്കാൻ രംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published.

*