സംഗീത ലോകത്തെ കീഴടക്കി 10 വയസ്സുകാരി മലയാളി പെൺകുട്ടി.

ഓസ്ട്രേലിയയിൽ ജനിച്ചു വളർന്ന തൃദേവ്യ എന്ന മലയാളി പെൺകുട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സംഗീതത്തെ ഏറെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മയിൽ നിന്നുള്ള പ്രചോദനവും പ്രോത്സാഹനവും കൊണ്ടാണ് സംഗീത ലോകത്ത് ചുവടുറപ്പിക്കാൻ തൃദേവ്യക്ക് കഴിഞ്ഞത്.

പാട്ട് പാടുന്നതിൽ മാത്രമല്ല എഴുതുന്നതിലും കഴിവ് തെളിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി. വിത്യസ്ത
സംസ്കാരത്തിൽ ജനിച്ചു വളർന്ന തൃദേവ്യ ഇവയിലെ താളത്തിൽ നിന്നും ഈണത്തി ൽനിന്നും വരെ പാട്ടിനെകണ്ടെത്തിയിട്ടുണ്ട്.

പോപ്പ്, അൽറ്റർനെറ്റീവ്, ഇൻഡി പോപ്പ്, EDM, ഇന്ത്യൻ ക്ലാസ്സിക്‌, സെമി – ക്ലാസ്സിക്‌, എന്നിവയുടെ എല്ലാം എക്ലറ്റിക് ( eclectic) തൃദേവ്യയുടെ പാട്ടുകളും നമുക്ക് കാണാൻ കഴിയും.മാണിക്യ മകെ ഹിതെ…. എന്ന സിംഹള ഗാനം പാടിയത് യുട്യൂബിൽ ഏറെ തരംഗമായി മാറിയിരുന്നു.


ഇതിലൂടെ തൃദേവ്യ ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റി. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ റെക്കോർഡ് ചെയ്ത തൃദേവ്യയുടെ പാട്ടുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. തൃദേവ്യ ഇലക്ട്രോ പോപ്പ്, ഇൻഡി പോപ്പ് ശൈലികളിലാണ് കൂടുതൽ പാട്ടുകളും എഴുതിട്ട് ഉള്ളത്.

Beautifully haunting voice എന്നാണ് ഇപ്പോൾ തൃദേവ്യുടെ മനോഹര ശബ്‍ദത്തെ ലോകം വിശേഷിപ്പിക്കുന്നത്.
2016 ലെ സെലിബ്രറ്റ് ഇന്ത്യ സോങ് ഫോർ ദീപാവലി മത്സരത്തിൽ പീപ്പിൾ ചോയ്സ് അവാർഡ്, മെൽബണിലെ പാലൈസ് തീയറ്ററിൽ പ്രശസ്തമായ അവെന്യൂവിൽ പാടാനുള്ള അവസരം,

ഓസ്ട്രേലിയൻ ചിൽഡ്രൻ മ്യൂസിക് ഫൌണ്ടേഷന്റെ ദേശീയ ഗാന രചന മത്സരത്തിൽ ഒന്നാം സ്ഥാനം, കൂടാതെ 2022 ജൂലൈ ൽ നടന്ന ലോസ് ഏഞ്ചേൽസ് കാലിഫോണിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ് പെർഫോമിങ് ആർട്സിനായി ഓസ്ട്രേലിയയെ പ്രതിനിധികരിച്ച പെൺകുട്ടിയും തൃദേവ്യയായിരുന്നു.



ഇതിൽ തന്നെ ജൂനിയർ സിംഗിംഗ് വിഭാഗത്തിൽ ഗ്രാൻഡ് ഫൈനലിസ്റ്റ് ആയതിൽ ഗോൾഡ് മേഡലും നേടി. റോക്ക് സോങ് വിഭാഗത്തിൽ വെള്ളിമേഡലും കൂടാതെ ലോസ് ഏഞ്ചേൽസിൽ നടന്ന വോക്കൽ സ്റ്റാർ മത്സരത്തിൽ വോക്കൽ സ്റ്റാർ ഓഫ് ദി ഇയർ 2022 അവാർഡും നേടി.

ഇന്ത്യയുടെ ഇൻഡോ – വെസ്റ്റേൺ ക്ലാസിക്കൽ മേലഡികളോട് ചേർന്നുള്ള ആധുനിക ശബ്ദങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് തൃദേവ്യയുടെ സംഗീതം. എന്നിരുന്നാലും പാട്ട് ഒരു ഹോബി മാത്രമല്ലെന്നും ഒരു ജീവിതരീതികൂടിയാണ് തൃദേവ്യക്ക്. സ്വന്തമായി Pop ഗാനങ്ങൾ എഴുതി സംഗീത ലോകത്തേക്ക് ചുവടുവയ്ക്കാൻ തയ്യാറെടുക്കുകയാണ് ഈ 10 വയസുകാരി.