ഇത്രേം ക്ലൂമതി.. ഞങ്ങൾക്ക് കണ്ടുപിടിക്കാൻ.. വിവാഹിതയാകാൻ ഒരുങ്ങുന്നു : അമേയയുടെ വരനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ സജീവമായ മോഡലും നടിയും ആണ് അമെയ മാത്യു. കരിക്ക് വെബ് സീരീസിലൂടെയാണ് നടി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. പിന്നീട് അങ്ങോട്ട് നിരവധി മോഡലിംഗ് ഷൂട്ടുകളിലൂടെ താരം
സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരുപിടി നല്ല ചിത്രങ്ങളിലും അഭിനയിച്ച നടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വിവാഹിതയാകാൻ പോകുന്നു എന്നതാണ് ഈ വാർത്ത.
സോഷ്യൽ മീഡിയയിലൂടെ അമേയ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ വരൻ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ആരാധകർ കുറഞ്ഞ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് വരനെ കണ്ടുപിടിക്കുകയും ചെയ്തു.
കിരൺ എന്നാണ് പേര്. സോഷ്യൽ മീഡിയ കിരണും ചിത്രങ്ങൾ വച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമാകാത്തതിനെ തുടർന്ന് താരത്തിന്റെ പുതിയ അപ്ഡേറ്റുകൾ അറിയാൻ ആരാധകരും ആകാംക്ഷയിലാണ്. മോതിരങ്ങള്‍ പരസ്പരം കൈമാറി.
ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു” എന്ന കുറിപ്പോടെയാണ് അമേയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് ഇരുവരും മോതിരമണിഞ്ഞ് നിൽക്കുന്ന ചിത്രം കിരണും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വിവാഹം നിശ്ചയം കഴിഞ്ഞതുകൊണ്ട് തന്നെ വിവാഹവും അടുത്തുതന്നെ ഉണ്ടാവുമെന്നാണ് ആരാധകരും കരുതുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ കമൻറ് ബോക്സുകളിലൂടെ ആരാധകർ മെസേജുകളും അയക്കുന്നുണ്ട്.