പരിക്ക് പറ്റിയും, മുഖത്തിലെ ആ മന്ദഹാസം! ആരാധകരുടെ ഹൃദയം തകർത്ത് താരത്തിന്റെ ഫോട്ടോകൾ… ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

in Daily Updates

ഇതിപ്പോൾ റിയാലിറ്റി ഷോകളുടെ കാലം ആണ്. പല രീതിയിൽ പല തരത്തിൽ വ്യത്യസ്തമായ വെറൈറ്റി റിയാലിറ്റി ഷോകൾ ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ പല പ്രശസ്ത ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. വിദേശ ഭാഷകളിൽ ശ്രദ്ധ നേടിയ പല റിയാലിറ്റി ഷോകളുടെ ഇന്ത്യൻ പതിപ്പാണ് കൂടുതലും കാണപ്പെടുന്നത്.

ഈ രീതിയിൽ ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതേപോലെ ആരാധകർക്കിടയിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു റിയാലിറ്റി ഷോ ആണ് കാട്രോൺ ക ഖിലടി. ഫിയർ ഫാക്ടർ – പ്ലെയഴ്‌സ് ഓഫ് ഡേഞ്ചർ എന്ന പേരിലും ഈ റിയാലിറ്റിഷോ അറിയപ്പെടുന്നു. സ്റ്റണ്ട് അടിസ്ഥാനമാക്കിയുള്ള ഒരു റിയാലിറ്റി ഷോ ആണ് ഇത്.

അമേരിക്കൻ ടെലിവിഷൻ സീരിസ് ആയ ഫിയർ ഫാക്ടറിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹിന്ദിയിൽ ഇത് പുറത്തു വന്നത്. സോണി ടിവി ആണ് ആദ്യം ഇത് സംപ്രേഷണം ചെയ്തിരുന്നത്. ഇപ്പോൾ കളേഴ്സ് ടിവി ആണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. 2008 ൽ ആദ്യമായി തുടങ്ങിയ ഈ റിയാലിറ്റി ഷോ ഇപ്പോൾ പന്ത്രണ്ടാമത്തെ സീസണിലാണ് എത്തിനിൽക്കുന്നത്.

വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പല താരങ്ങളാണ് ഇതിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഇതിൽ വന്നതിനുശേഷം സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് പേരുണ്ട്. ഇപ്പോൾ പന്ത്രണ്ടാമത്തെ സീസണിലും ഒരുപാട് പേര് മത്സരാർത്ഥികൾ ആയി എത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയിട്ടുണ്ട്.

ഈ രീതിയിൽ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് കണിക മണ്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഈ റിയാലിറ്റി ഷോയിൽ ഒരു ശ്രദ്ധേയമായ മത്സരാർത്ഥിയാണ്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഈ റിയാലിറ്റി ഷോയിൽ മത്സരിക്കുന്നതിനിടെ താരത്തിന്റെ ഒരുപാട് പരിക്കുകൾ ഉണ്ടായി. മുട്ടിൽ ആണ് ഒരുപാട് പരിക്കുകൾ സംഭവിച്ചത്. ഇപ്പോൾ മുട്ടിൽ പരിക്കേറ്റ ചിരിച്ചുകൊണ്ട് നിൽക്കുന്ന താരത്തിന്റെ സുന്ദരമായ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഈ വേദനയിലും എങ്ങനെയാണ് ചിരിച്ചു നിൽക്കാൻ പറ്റുന്നത് എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഏതായാലും താരത്തിന്റെ ഫോട്ടോയും മനക്കരുത്തും ഇപ്പോൾ സോഷ്യൽ മീഡിയയിലേ ചർച്ച വിഷയം ആണ് .

Kanika Mann
Kanika Mann
Kanika Mann
Kanika Mann

Leave a Reply

Your email address will not be published.

*