എന്നോട് പ്രത്യേക അടുപ്പമായിരുന്നു ദിലീപെട്ടന്.. എന്നെ മോളു എന്നായിരുന്നു വിളിക്കുന്നത്.. ദിലീപും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ

in Special Report

നിവിൻ പോളിയുടെ 1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നു വന്ന തെന്നിന്ത്യയുടെ പ്രിയ താരമാണ് നിക്കി ഗൽറാണി. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക സിനിമകളുടെയും ഭാഗമായിരുന്നു നിക്കി. തമിഴ്, തെലുങ്ക്

സിനിമകളിലും നിക്കി സജീവമായിരുന്നു. ധമാക്ക ആയിരുന്നു മലയാളത്തിലെ അവസാനത്തെ അഭിനയം. മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി ഉയർന്ന താരസുന്ദരിയാണ് നിക്കി ഗൽറാണി. 2014ൽ പുറത്തിറങ്ങിയ

1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നത്.അതിവേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ധയായ നിക്കി സൂപ്പർ ബൈക്കുകളും ഓടിക്കുന്നു.

പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി. മര്യാദരാമൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങൾ നിക്കി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്.

ദിലീപേട്ടൻ തന്നെ മോളൂ എന്നാണ് വിളിച്ചിരുന്നതെന്നും അതുകൊണ്ടാണ് ദിലീപേട്ടനോട് തനിക്ക് പ്രത്യേക
അടുപ്പമുണ്ടായിരുന്നതെന്നും നിക്കി പറയുന്നു. ഒരു ദിവസം ഷൂട്ടിങ്ങിനിടെ ഞാൻ വഴുതി വീണു, അപ്പോൾ ആദ്യം ഓടിയെത്തിയ

ദിലീപേട്ടൻ മോളൂ എന്ന് വിളിച്ച് എന്നെ പൊക്കി ഇരുത്തി. സിനിമ തീരുന്നത് വരെ ദിലീപേട്ടന് ദേഷ്യം വന്നിട്ടില്ലെന്നും തമാശയും ചിരിയും തമാശയുമായി എല്ലാവരോടും ഇടപഴകിയിരുന്നതായും നിക്കി ഗിൽറാണി പറയുന്നു.

ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ @യാഹൂ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അന്യഭാഷാ താരമായിരുന്നിട്ടും മലയാളം ഈ താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ബാംഗ്ലൂരിൽ ജനിച്ച്, ഫാഷൻ ഡിസൈനിംഗിൽ പഠനം പൂർത്തിയാക്കിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെയാണ് മോഡലിംഗ് ലോകത്തേക്ക് പ്രവേശിച്ചത്. മൂത്ത സഹോദരി സഞ്ജന അറിയപ്പെടുന്ന മോഡലും നടിയുമാണ്.

അതേസമയം, നിക്കി ഗൽറാണിക്ക് കൊവിഡ് പോസിറ്റീവാണെന്ന് കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. നിക്കി ഗൽറാണി തന്നെയാണ് തന്റെ അസുഖത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് താരം ട്വീറ്റ് ചെയ്തു.

PHOTO COURTESy
GOOGLE
INSTAGRAM
NIKKI GULRANI
DILEEP
IMAGES

PHOTO COURTESy
GOOGLE
INSTAGRAM
NIKKI GULRANI
DILEEP
IMAGES

PHOTO COURTESy
GOOGLE
INSTAGRAM
NIKKI GULRANI
DILEEP
IMAGES

Leave a Reply

Your email address will not be published.

*