ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ “പടച്ചോനെ ഇങ്ങള് കാത്തോളീ ” തീയേറ്ററുകളിലേക്ക് .

in Daily Updates

പ്രദീപ് കുമാർ തിരക്കഥഎഴുതി ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ ,രഞ്ജിത്ത് മണമ്പ്രക്കാട്ട്എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വെള്ളം,അപ്പൻ എന്നിവയാണ് ഇവർ ചേർന്ന് നിർമിച്ച മറ്റു ചിത്രങ്ങൾ .ഷാൻ റഹ്മാന്റെ സംഗീതത്തിന് നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കൾ. ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ,

ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങി

യവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കിരൺ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണവും , രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും നിർവഹിക്കുന്ന ചിത്രത്തിൽ ദീപക് പരമേശ്വരൻ സുജിത്ത് മട്ടന്നൂർ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ .

Leave a Reply

Your email address will not be published.

*