ഇല്ല ഇല്ല മരിക്കുന്നില്ല. അതെ മലയാളത്തിൽ ആക്ഷേപ ഹാസ്യ സിനിമകൾ മരിക്കുന്നില്ല “പടച്ചോനെ ഇങ്ങള് കാത്തോളീ ” ടീസർ പുറത്തിറങ്ങി

ഇന്നും തീരാത്ത താത്വിക അവലോകനങ്ങള്‍ക്ക് കൂടുതൽ കരുത്തേകാൻ,പരിസരങ്ങളില്‍ കണ്ടും കേട്ടും അനുഭവിച്ചും ഒക്കെ അറിഞ്ഞ രാഷ്ട്രീയ നീക്കങ്ങളെ ആക്ഷേപ ഹാസ്യത്തിൽ അവതരിപ്പിച്ചുകൊണ്ട് ശ്രീനാഥ് ഭാസി എന്ന നടനെ കുടുംബ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കും എന്ന് അടിവരയിട്ടുകൊണ്ടും,

മലയാളത്തിൽ മികച്ച ആക്ഷേപ ഹാസ്യങ്ങൾ ഇല്ല എന്നുള്ള പ്രേക്ഷക പരാതി കണക്കിൽ എടുത്തും ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് വെള്ളം,

അപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നിർമ്മിച്ച “പടച്ചോനെ ഇങ്ങള് കാത്തോളീ ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസറിന്റെ അവസാനം പതിമൂന്ന് വോട്ടിന് ജയിച്ചു എന്ന് പറയുന്നത് പോലെ ചിരിപ്പിച്ച് ചിരിപ്പിച്ച് തീയറ്ററിലും ജയം ആവർത്തിക്കും എന്നത് തീർച്ചയാണ്.

ഇല്ല ഇല്ല മരിക്കുന്നില്ല. അതെ മലയാളത്തിൽ ആക്ഷേപ ഹാസ്യ സിനിമകൾ മരിക്കുന്നില്ല “പടച്ചോനെ ഇങ്ങള് കാത്തോളീ ” എന്ന ചിത്രത്തിലൂടെ വ്യക്തമാവുന്നത് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ട്, ഹാസ്യ സിനിമകൾ ചെയ്യുവാൻ മറ്റുള്ളവർക്ക് ഒരു ഊർജം തരും എന്ന് തന്നെയാണ്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജിത് ബാലയാണ്. ശ്രീനാഥ് ഭാസിയെ കൂടാതെ ഗ്രേസ് ആന്റണി,ആൻ ശീതൾ , ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, രാജേഷ് മാധവൻ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ ,

രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ , മൃദുല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് . ഷാൻ റഹ്മാന്റെ സംഗീതത്തിൽ നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ,

മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കൾ. കിരൺ ദാസ് എഡിറ്റിങ്ങും, വിഷ്ണു പ്രസാദ് ഛായഗ്രഹണം, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിൽ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. മാർക്കറ്റിംഗ്: ഹുവൈസ് (മാക്സ്സോ)